തലശേരിയില്‍ നിര്‍മാണം നടക്കുന്ന സ്ഥലത്തുനിന്നും മൂന്ന്‌ലക്ഷം രൂപയുടെ സാധനങ്ങള്‍ കടത്തിക്കൊണ്ടു പോയ ആസാം സ്വദേശിയായ സെക്യുരിറ്റിജീവനക്കാരനെതിരെ കേസെടുത്തു

google news
തലശേരിയില്‍ നിര്‍മാണം  നടക്കുന്ന സ്ഥലത്തുനിന്നും മൂന്ന്‌ലക്ഷം രൂപയുടെ സാധനങ്ങള്‍ കടത്തിക്കൊണ്ടു പോയ ആസാം സ്വദേശിയായ സെക്യുരിറ്റിജീവനക്കാരനെതിരെ കേസെടുത്തു

 തലശേരി: തലശേരി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിര്‍മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്തു നിന്നും കണ്‍സ്ട്രക്ഷന്‍ കമ്പിനിയുടെ മൂന്ന് ലക്ഷത്തോളം രൂപ വിലവരുന്ന ഉപകരസാമഗ്രികള്‍ മോഷ്ടിച്ചു കൊണ്ടു പോയ സെക്യൂരിറ്റി ജീവനക്കാരനെതിരെ ഇന്ന് രാവിലെ പത്തുമണിക്ക് തലശേരി ടൗണ്‍ പൊലിസ്‌കേസെടുത്തു.

കാടാച്ചിറ ആഡൂര്‍ സ്വദേശി മഹീന്ദ്രാലയത്തില്‍  എം.മഹീന്ദ്രന്റെ പരാതിയിലാണ് സെക്യൂരിറ്റി ജീവനക്കാരനായ ആസാം സ്വദേശി പ്രസന്‍ ജിത്തിനെതിരെ തലശേരി ടൗണ്‍ പൊലിസ് കേസെടുത്തത്.കഴിഞ്ഞ ജനുവരി മുപ്പതുമുതല്‍ ഫെബ്രുവരി ഒന്നുവരെയുളള ദിവസങ്ങളില്‍ തലശേരി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം നിര്‍മാണം നടക്കുന്ന ദല്ലത്തിന്റെ ഉടമസ്ഥതയിലുളള സ്ഥലത്തു നിന്നാണ് മൂന്ന് ലക്ഷത്തോളം രൂപ വിലമതിക്കുന്ന ജാക്കി, സ്പാന്‍, ഷട്ടര്‍ തുടങ്ങിയ ഉപകരണങ്ങള്‍ പ്രതി മറ്റൊരാളുടെ സഹായത്തോടെ കടത്തിക്കൊണ്ടു പോയത്

Tags