തലശേരിയില്‍ ഉന്തുവണ്ടിക്കാരനെ കുത്തിപരുക്കേല്‍പ്പിച്ച മയക്കുമരുന്ന് സംഘത്തിലെ രണ്ടു പേര്‍ റിമാന്‍ഡില്‍

google news
gf

  കണ്ണൂര്‍: തലശേരി കടല്‍പാലം പരിസരത്തു നിന്നും ഉന്തുവണ്ടിയില്‍ ഉപ്പിലിട്ട സാധനങ്ങള്‍ വില്‍ക്കുന്ന മട്ടാമ്പ്രം സ്വദേശി  കെ. റഷീദിനെ പൊട്ടിയ കുപ്പി ഗ്ളാസുകൊണ്ടു കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്ന്പ്രതികളെ തലശേരി കോടതിറിമാന്‍ഡ് ചെയ്തു. 


ചാലില്‍ സ്വദേശി കെ. എന്‍  നസീര്‍, മാടപീടികയിലെ ജമീല മന്‍സില്‍ സിറാജ്, മുഴപ്പിലങ്ങാട് തച്ചുംകണ്ടി ഹൗസില്‍  ടി.കെ സജീര്‍ എന്നിവരെയാണ്  തലശേരി ടൗണ്‍ എസ്. ഐമാരായ അഷ്റഫ്, അഖില്‍, സിവില്‍ പൊലിസ് ഓഫീസറായ വിജേഷ് എന്നിവര്‍ ചാലിലെ ഒളിസങ്കേതത്തില്‍ നിന്നും ശനിയാഴ്ച്ച രാത്രി ഒന്‍പതുമണിയോടെ പിടികൂടിയത്. അക്രമത്തില്‍ ഗുരുതരമായി പരുക്കേ റഷീദ് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്.

 ലഹരിമാഫിയയുടെ കുത്ത് തടയുന്നിനിടെ ഇയാളുടെ കൈത്തണ്ടയിലെ ഞരമ്പ് മുറിഞ്ഞിട്ടുണ്ട്. ശനിയാഴ്ച്ച  വൈകുന്നേരം അഞ്ചരയോടെയാണ് അക്രമം. കേസിലെ ഒന്നും രണ്ടും പ്രതികളായ നസീറും സിറാജും കഞ്ചാവിന് അടിമകളാണെന്ന് പൊലിസ് പറഞ്ഞു.

Tags