വയനാടിന് സഹായ ഹസ്തവുമായി തലശേരി എൻ.സി.സി യൂനിറ്റ് രംഗത്തിറങ്ങി

Thalassery NCC unit came into the scene with a helping hand to Wayanad
Thalassery NCC unit came into the scene with a helping hand to Wayanad

കണ്ണൂർ:വയനാടിന് സഹായഹസ്തവുമായി തലശ്ശേരി വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സി.കമാൻഡിങ് ഓഫീസർ ലഫ്റ്റനന്റ് കേണൽ മുകേഷ്, സുബേദാർ മേജർ എഡ്വിൻ ജോസ് എ എന്നിവരുടെ നേതൃത്വത്തിൽ തലശ്ശേരി യൂണിറ്റിന്റെ കീഴിലുള്ള മുഴുവൻ എൻ സി സി സബ് യൂണിറ്റിലെയും കേഡറ്റുകളും രക്ഷിതാക്കളും ഓഫീസർമാരും ചേർന്ന് സമാഹരിച്ച അവശ്യ സാധനങ്ങൾ വയനാട്ടിലെ അഞ്ചോളം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൈമാറി.

ജൂനിയർ സൂപ്രണ്ട് പി.ടി.ഷെറിൻ, ചീഫ് ഓഫീസർമാരായ എം.പി.ബാബു,ടി.പോൾ ജസ്റ്റിൻ,ഫസ്റ്റ് ഓഫീസർ പി.വി.പ്രശാന്ത്,സെക്കൻഡ് ഓഫീസർമാരായ കെ. സജേഷ് കുമാർ, ടി.പി.രാവിദ്,മുൻ എൻസിസി ഓഫീസറായ എം.സിജു,ഹവിൽദാർ പി. സാംബെ  കേശവറാവു, എം.നായിക്ക് ഔസേപ്പ്, വി.എം.വിനോദൻ,പി.പ്രശാന്തൻ,കെ.ഹണീഷ് എന്നിവർ ചേർന്ന് വയനാട്ടിലെ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തി അവശ്യസാധനങ്ങൾ കൈമാറുകയും,ദുരന്തം പെയ്തിറങ്ങിയ മുണ്ടക്കൈ,ചൂരൽമല  എന്നീ പ്രദേശങ്ങൾ സന്ദർശിക്കുകയും ചെയ്തു.


 

Tags