തലശേരിയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വിറ്റ ഇതരസംസ്ഥാനക്കാരനില്‍ നിന്നും അയ്യായിരം രൂപ പിഴയീടാക്കി

google news
tobaco

തലശ്ശേരി : തലശ്ശേരി പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍  പിടികൂടി.

കന്നയ്യയെന്ന യു.പി സ്വദേശിയെയാണ 250 ഓളം നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ പാക്കറ്റുകള്‍ സഹിതം നഗരസഭ ആരോഗ്യവിഭാഗം ബുധനാഴ്ച്ച രാവിലെ നടത്തിയ  റെയ്ഡില്‍  പിടികൂടിയത്.

ഇയാളില്‍ നിന്നും  5000 രൂപ പിഴ അടപ്പിച്ചു റെയ്ഡില്‍
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അനില്‍ കുമാര്‍, രജിന, കുഞ്ഞിക്കണ്ണന്‍ നഗരസഭ ജീവനക്കാരന്‍ ദയാനന്ദന്‍ എന്നിവര്‍  പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് നഗരസഭാ  ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു.

Tags