തലശേരിയിൽ ലഹരി വേട്ട: മുഴപ്പിലങ്ങാട് സ്വദേശിയായ യുവാവിനെ എക്സൈസ് പിടികൂടി

Drug hunt in Thalassery: Excise caught a youth from Muzhapilangad
Drug hunt in Thalassery: Excise caught a youth from Muzhapilangad

തലശേരി: തലശേരി നഗരത്തിൽ വീണ്ടും ഹരി വേട്ട.എംഡിഎംഎയും കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. തലശേരികടൽ പാലം പരിസരത്ത് നിന്നാണ് 2.9 ഗ്രാം എംഡിഎംഎയും 7.3 ഗ്രാം കഞ്ചാവുമായി മുഴപ്പിലങ്ങാട് സ്വദേശിയായ ഷാഹിൻ ഷബാബ് സി കെ (25) എന്നയാൾ പിടിയിലായത്. രാത്രികാല പട്രോളിംഗ് നടത്തിവരികയായിരുന്ന എക്സൈസ് സംഘത്തിന്‍റെ കണ്ണു വെട്ടിച്ച് മയക്കുമരുന്നുമായി ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ തലശ്ശേരി എക്സൈസ് പിന്തുടർന്നോടിയാണ് പിടികൂടിയത്.

തലശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുബിൻ രാജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അസിസ്റ്റന്‍റ് എക്‌സൈസ് ഇൻസ്‌പെക്ടർ സുരേഷ് പി ഡി, അസിസ്റ്റന്‍റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) സുധീർ വാഴവളപ്പിൽ, പ്രിവന്‍റീവ് ഓഫീസർമാരായ ലെനിൻ എഡ്‌വേർഡ്, ബൈജേഷ് കെ, സിവിൽ എക്സൈസ് ഓഫീസർ സരിൻരാജ് കെ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Tags