തലശേരിയിൽ ഡ്രൈവിങ് ലൈസൻസിന് മെയ് ഒന്നുമുതൽ അനുവദിച്ച സ്ളോട്ടുകൾ റദ്ദാക്കി

google news
driving

കണ്ണൂർ :ഡ്രൈവിംങ് ലൈസൻസ് ടെസ്റ്റിന് 2024 മെയ് ഒന്നുമുതൽ അനുവദിച്ച സ്ലോട്ടുകൾ റദ്ദാക്കിയതായി തലശ്ശേരി ജോയിൻ്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. അതിനാൽ നിലവിൽ സ്ലോട്ട് ലഭിച്ചവർ പുതിയ തീയ്യതി എടുത്ത് വേണം ടെസ്റ്റിന് ഹാജരാകാൻ. പുതിയ പരിഷ്‌ക്കാരം നടപ്പാക്കുന്നതിനാൽ മെയ് ഒന്നുമുതൽ ഡ്രൈവിംങ് ടെസ്റ്റുകളുടെ എണ്ണം പരമിതപ്പെടുത്തിയതിന്റെ ഭാഗമാ യാണിതെന്നും ജോയിൻ്റ് ആർ.ടി.ഒ പറഞ്ഞു

Tags