തലശ്ശേരി ജില്ലാ കോടതി സമുച്ചയം ഒക്ടോബര്‍ പകുതിയോടെ പൂര്‍ത്തിയാകും ; സ്പീക്കർ എ.എൻ ഷംസീർ

shamseer
shamseer

തലശ്ശേരി : തലശ്ശേരി നിയോജക മണ്ഡലത്തിലെ കിഫ്ബി സഹായത്തോടെയുള്ള ജില്ലാ കോടതി സമുച്ചയത്തിന്റെ  നിര്‍മ്മാണം ഒക്ടോബര്‍ 15-ഓടെ   പൂര്‍ത്തിയാക്കുന്നതിന് സ്പീക്കർ അഡ്വ. എ എൻ ഷംസീറിന്റ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.  

ഇലക്ട്രിക്കല്‍ പ്രവൃത്തികളടക്കം അവസാനവട്ട ജോലികള്‍  പൂര്‍ത്തികരിക്കുന്നതില്‍ കാലതാമസമുണ്ടാകുന്ന പശ്ചാത്തലത്തിലാണ് നിര്‍മ്മാണം ത്വരിതപ്പെടുത്തുന്നതിന് സ്പീക്കര്‍ മുന്‍കയ്യെടുത്തത്.  
സമയബന്ധിതമായി പ്രവൃത്തി നടപ്പാക്കുന്നതില്‍ പി.എം.സി.യായ ഹാബിറ്റാറ്റിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടാകുന്നതായി യോഗം വിലയിരുത്തി.

സിവില്‍ വര്‍ക്കുകള്‍ ഏറ്റെടുത്ത നിര്‍മ്മാണ്‍ കണ്‍സ്ട്രക്ഷന്റെ എഗ്രിമെന്റ് പുതുക്കി നല്‍കുന്നതിനും പുതുക്കിയ എസ്റ്റിമേന്റ് അംഗീകരിക്കുന്നതിനും സാങ്കേതികമായ പ്രശ്നങ്ങള്‍ പരിഹരിച്ച്  ഇ.എല്‍.വി ടെണ്ടര്‍ ചെയ്യുന്നതിനും നടപടി സ്വീകരിക്കും.

ഹാബിറ്റാറ്റുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കിഫ്ബി ഇടപെടും.  
കിഫ്ബി പ്രോജക്ട് മാനേജര്‍ ദീപു ആര്‍. കെ, കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ ദിലീപ്, നിര്‍മ്മാണ്‍ കണ്‍സ്ട്രക്ഷന്‍ ഉടമ മുഹമ്മദാലി  സ്പീക്കറുടെ അഡീഷണല്‍ പി.എസ്.  ബിജു എസ്, അര്‍ജ്ജുന്‍ എസ്. കെ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags