തലശേരിയിൽ പത്ര വിതരണക്കാരനായ വയോധികന് നേരെ മുഖം മൂടി സംഘത്തിൻ്റെ അക്രമം

google news
In Thalassery, newspaper distributor Vyodhikan was attacked by a group with his face covered


തലശേരി: കൊളശേരിയില്‍   പത്രവിതരണം നടത്തുന്നതിനിടെ വയോധികനെ മുഖം മൂടി സംഘം ക്രൂരമായി ആക്രമിച്ചു. കളരി മുക്ക് വായനശാലക്കടുത്ത സ്മൃതിയില്‍ കെ.സുരേന്ദ്ര ബാബു (74) വാണ് ആക്രമിക്കപ്പെട്ടത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ 5.15 ന്  കൊളശ്ശേരി കുന്നിനേരി താഴെ വയലില്‍ വച്ചാണ് മുഖം മൂടി ധരിച്ചെത്തിയ രണ്ടംഗ സംഘം മരവടി കൊണ്ട് സുരേന്ദ്രനെ തലങ്ങും വിലങ്ങും തല്ലിച്ചതച്ചത് .

ആദ്യം കാലിനായിരുന്നു അടി, ഇതിനുശേഷം കൈക്കും ആഞ്ഞടിച്ചു. ഇടത് കൈ എല്ല് തകര്‍ന്നു. തുടയെല്ലിനും ക്ഷതമേറ്റു.തലയ്ക്കും പരിക്കുണ്ട്. നിലവിളി കേട്ട് പരിസരവാസികള്‍ ഓടി എത്തുന്നതിനിടയില്‍ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. ഇതില്‍ പെട്ട ഒരാള്‍ മും ഖം മൂടി മാറ്റിയാണ് ഓടിയത്. ഇയാളെ സുരേന്ദ്ര ബാബു തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. അടിയേറ്റു എല്ല് പൊട്ടിയ സുരേന്ദ്രബാബുവിന്റെ ഇടത് കൈ തലശേരി  ജനറല്‍ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.

Tags