തലശേരിയിൽ മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

drug arrest
drug arrest

തലശേരി: തലശേരി മട്ടാമ്പ്രത്ത് മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ ഇന്നലെ രാത്രി പതിനൊന്നു മണിയോടെ മയക്കുമരുന്നുമായി ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന മൂന്ന് പേരാണ് അറസ്റ്റിലായത്.

 പെരളശേരി ചെറുമാവിലായി സ്വദേശി മിഥുൻമനോജ് ധർമ്മടം കിഴക്കെ പാലയാട്ടെ കെ.കെ ഷിനാസ് തലശേരി മാടപ്പീടികയിലെ പി.കെ വിഷ്ണു എന്നിവരാണ് പിടിയിലായത്. തലശേരി ടൗൺ പൊലിസ് പ്രതികളിൽ നിന്നും 12.51 ഗ്രാം എം.ഡി.എം.എയും 17 ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്.

Tags