കരിവെള്ളൂരിൽ ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് കവർച്ച നടത്തിയതായി പരാതി

A complaint was made that a temple treasury was broken into and looted in Karivellur
A complaint was made that a temple treasury was broken into and looted in Karivellur

കണ്ണൂർ : :കരിവെള്ളൂരിലെ.ക്ഷേത്ര ഭണ്ഡാരം കുത്തിതുറന്ന് പണം കവർന്നുവെന്ന് പരാതി.മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള പെരളത്തെ വരീക്കര ഭഗവതി കാവിൽ ശ്രീകോവിലിന് സമീപത്തെ ഭണ്ഡാരമാണ് കുത്തിതുറന്ന് പണം ക വർന്നത്. വ്യാഴാഴ്ച്ച  രാവിലെയാണ് മോഷണം നടന്നത് കണ്ടത്.

തുടർന്ന് പയ്യന്നൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.5000 രൂപയോളം മോഷണം പോയതായാണ് പ്രാഥമിക വിവരം. പുറത്തെ ഭണ്ഡാരം പൊളിക്കാനും ശ്രമം നടന്നിരുന്നു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പയ്യന്നൂർ പൊലിസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.

Tags