കണ്ണൂർ കമ്പിൽ മാപ്പിള ഹയർ സെക്കൻഡറിപൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ അധ്യാപകരെ ആദരിക്കും
Dec 26, 2024, 20:31 IST
കണ്ണൂര്‍ : കമ്പില്‍ മാപ്പിള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 1995-96 ബാച്ച് പൂര്‍വ വിദ്യാര്‍ഥി വാട്ട്‌സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ അധ്യാപകരെ ആദരിക്കുന്നു. 29ന് കമ്പില്‍ ടാക്‌സി സ്റ്റാന്‍ഡില്‍ വച്ചാണ് ചടങ്ങ്.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുമെന്ന് എം.ബി ഹരീഷ്, എം. സജിത്, വിജേഷ് കുറ്റിപറമ്പില്‍, പി.പി രതീഷ്, സി.വി രാജേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.