ലഘു ശാസ്ത്ര പരീക്ഷണങ്ങളുമായി കണ്ണൂരിൽ പരിഷത്തിന്റെ അധ്യാപക പരിശീലനം
Sep 26, 2024, 14:38 IST
കണ്ണൂർ: സ്‌കൂൾ ശാസ്ത്രോത്സവത്തിന് വേണ്ടി കുട്ടികളെ പ്രാപ്തരാക്കുന്നതിന് വേണ്ടി ശാസ്ത്രസാഹിത്യ പരിഷത് നേതൃത്വത്തിൽ അധ്യാപക പരിശീലനം സംഘടിപ്പിച്ചു. ലഘു ശാസ്ത്ര പരീക്ഷണം, പ്രൊജക്ട് പരിശീലനം തുടങ്ങിയ മേഖലകളിലാണ് അധ്യാപക പരിശീലനം നൽകിയത്. വിവിധ സബ്ബ്ജില്ലകളിൽ നിന്ന് തെരഞ്ഞെടുത്ത അധ്യാപകരാണ് പരിശീലനത്തിൽ പങ്കെടുത്തത്.
പരിശീലനം യൂറിക്ക പത്രാധിപ സമിതി അംഗം ഡോ രമേശൻ കടൂർ ഉദ്ഘാടനം ചെയ്തു. പരിഷത് ജില്ലാ പ്രസിഡന്റ് കെ പി പ്രദീപ്കുമാർ അധ്യക്ഷനായി. പി കെ സുധാകരൻ, കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ടിസി ദിലീപൻ, സിരോഷ്‌ലാൽ ദാമോദരൻ, സി വിനോദ് എന്നിവർ എൽപി വിഭാഗത്തിലും എം പി സനൽകുമാർ, കെ സജിത്ത്, പിവി പ്രസാദ്, കെ അനിത എന്നിവർ യുപി, എച്ച് എസ് വിഭാഗത്തിലും പരിശീലനം നൽകി.