അധ്യാപക ദിനത്തിൽ ആദികടലായിലെ അധ്യാപക ദമ്പതികളെ ബി.ജെ.പി ആദരിച്ചു
Sep 5, 2024, 21:27 IST
കണ്ണൂർ:ദേശീയ അധ്യാപക ദിനത്തിൽ ആദികടലായിലെ അധ്യാപക ദമ്പതികളെ ബി.ജെ.പി ആദരിച്ചു.ആദികടലായിലെ വട്ടക്കുളത്ത് അധ്യാപക ദമ്പതിമാരായ കെ. കെ. രവീന്ദ്രൻ മാസ്റ്ററെയും ബേബി കമല ടീച്ചറെയും ആദരിക്കുകയും ഭാരതീയ ജനതാ പാർട്ടിയിൽ അംഗത്വം നൽകുകയും ചെയ്തു .
പ്രസ്തുത പരിപാടി ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു സംസാരിച്ചു . ബിജെപി എടക്കാട് മണ്ഡലം പ്രസിഡണ്ട് ഷമീർ ബാബു അധ്യക്ഷത വഹിച്ചു . മണ്ഡലം ജനറൽ സെക്രട്ടറി റെനിൽ ഭാർഗവൻ ,മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ടി. ജ്യോതി ,ട്രേഡേഴ്സ് സെല്ല് ജില്ലാ കൺവീനർ പി വി കിരൺ,എടക്കാട് മണ്ഡലം വൈസ് പ്രസിഡണ്ട് ബാബു ഒദയോത്ത് , മഹിളാമോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് ജയലത, ജിഷ്ണു എന്നിവർ പങ്കെടുത്തു