തപസ്യ ജില്ല വാര്‍ഷികസമ്മേളനം കലാമണ്ഡലം വനജ ഉദ്ഘാടനം ചെയ്തു


കണ്ണൂര്‍: തപസ്യ കലാസാഹിത്യ വേദി ജില്ല വാര്‍ഷിക സമ്മേളനം കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടന്നു. നടനകലാരത്‌നം കലാമണ്ഡലം വനജ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് പ്രശാന്ത്ബാബു കൈതപ്രം അധ്യക്ഷത വഹിച്ചു. എ.വി. സദാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. തപസ്യ സംസ്ഥാന വൈസ് പ്രസിഡന്റ് യു.പി. സന്തോഷ്, സംസ്ഥാന സെക്രട്ടറിമാരായ ഇ.എം. ഹരി, അഡ്വ. പ്രമോദ് കാളിയത്ത്, സംസ്ഥാന സമിതി അംഗം രാമകൃഷ്ണന്‍ വെങ്ങര സംസാരിച്ചു.
പ്രശസ്ത സംഗീതജ്ഞ ഡോ. സുമ സുരേഷ് വര്‍മ്മ, ശില്‍പി പ്രശാന്ത് ചെറുതാഴം, ഫോക്‌ലോര്‍ അക്കാദമിയുടെ ഡോക്യുമെന്ററി പുരസ്‌കാരം നേടിയ എം. സുകുമാര്‍ജി, കരകൗശല വിദഗ്ധന്‍ മഹേഷ് എന്നിവരെ ആദരിച്ചു. ജില്ല സെക്രട്ടറി പി.പി. രാജേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രജനി ഗണേഷ് സ്വാഗതവും വിനുകുമാര്‍ പുരവൂര്‍ നന്ദിയും പറഞ്ഞു.