മാഹി മദ്യം കടത്തുന്നതിനിടെ റിമാന്‍ഡിലായ തമിഴ്‌നാട് സ്വദേശി രോഗബാധിതനായി മരണമടഞ്ഞു

google news
മാഹി മദ്യം കടത്തുന്നതിനിടെ റിമാന്‍ഡിലായ തമിഴ്‌നാട് സ്വദേശി രോഗബാധിതനായി മരണമടഞ്ഞു

 തലശേരി: അബ്കാരി കേസില്‍ കോടതി റിമാന്‍ഡ്  ചെയ്ത തമിഴ് നാട്ടുകാരന്‍ ഗുരുതര രോഗബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ആശുപത്രിയില്‍ മരിച്ചു. തമിഴ് നാട് തിരുപ്പൂര്‍ അവിനാശി ഊത്തുക്കുളിയിലെ സെമ്മാണ്ടം പാളയത്തില്‍ മാരിമുത്തു ( 43) വാണ് തലച്ചോറില്‍ ബാധിച്ച മെനഞ്ചെറ്റീസ് രോഗം മൂര്‍ഛിച്ച് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണപ്പെട്ടത്. 2016 ല്‍ മാഹി മദ്യം കടത്തിക്കൊണ്ടുപോവുന്നതിനിടയില്‍ കൂത്തുപറമ്പ് എക്‌സൈസ് പിടികൂടി തലശ്ശേരി ക്ക് കൈമാറിയ അബ്കാരി ക്കേസിലെ പ്രതിയാണിയാള്‍. ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാള്‍ കഴിഞ്ഞ ദിവസം തലശ്ശേരിയിലെ പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയിരുന്നു. 

കോടതി ഇയാളെ റിമാന്റ് ചെയ്ത് തലശ്ശേരി സബ്ബ് ജയിലിലേക്കച്ചതാണ്. തടവില്‍ കഴിയവേയാണ് മാരിമുത്തുവിന് രോഗം പിടിപെട്ടത്. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പരിശോധിച്ച ശേഷം വിദഗ്ദ ചികിത്സക്കായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ഓപ്പറേഷന് വിധേയമാക്കിയെങ്കിലും രോഗം മൂര്‍ച്ചിച്ചു. വെളളിയാഴ്ച്ച ഉച്ചയോടെയാണ്  ഇയാള്‍ മരണമടഞ്ഞത്.

Tags