വന്യജീവികളെ കൊല്ലൽ:തമിഴ്നാട് മോഡൽ നടപ്പിലാക്കണമെന്ന് പി.ടി മാത്യു
Jan 23, 2025, 14:40 IST
കണ്ണൂർ: തമിഴ്നാട് മോഡലിൽ ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന വന്യജീവികളെ കൊന്ന് ഭക്ഷ്യയോഗ്യമായി ഉപയോഗപ്പെടുത്താനുള്ള നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് ചെയർമാൻ പി.ടി മാത്യു കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഈ കാര്യത്തിൽ നിയമനിർമ്മാണം നടത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണം.
കർഷകർക്കും വനം വകുപ്പ് ഉദ്യോഗസ്ഥർക്കും ആയുധങ്ങൾ നൽകാൻ തയ്യാറാകണം. ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി കർഷകർക്ക് ദുരിതം വിതയ്ക്കുന്ന വന്യജീവികളെ കൊല്ലണമെന്ന് തന്നെയാണ് യു.ഡി.എഫ് നിലപാടെന്ന് പി.ടി മാത്യു ചൂണ്ടിക്കാട്ടി.