തളിപ്പറമ്പിൽ ഉടുമ്പിനെ കൊന്ന് കറിവെച്ച തമിഴ്നാട് സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ

Tamil Nadu youths arrested for killing and cremating a buffalo in a paddy field
Tamil Nadu youths arrested for killing and cremating a buffalo in a paddy field

തളിപ്പറമ്പ് : വംശനാശം നേരിടുന്ന ഉരഗ വന്യജീവിയായ ഉടുമ്പിനെ പിടികൂടി ഇറച്ചിയാക്കി ഭക്ഷിക്കാന്‍ ശ്രമിച്ച കുറ്റത്തിന് തമിഴ്‌നാട് തെങ്കാശി സ്വദേശികളായ രണ്ടു പേര്‍ പിടിയില്‍.

സുന്ദരമൂര്‍ത്തി (27) മായ സുടലെ (23) എന്നിവരെയാണ് തളിപ്പറമ്പ് സ്‌പെഷ്യല്‍ ഡ്യൂട്ടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി.പ്രദീപന്‍ അറസ്റ്റ് ചെയ്തത്.

തളിപ്പറമ്പ് റെയ്ഞ്ച് ഓഫീസര്‍ പി.രതീശന് ലഭിച്ച സന്ദേശമനുസരിച്ച് കണ്ണൂര്‍ മുനിസിപ്പന്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ പയ്യാമ്പലം പഞ്ഞിക്കില്‍ കെ.വി.ജി ചിപ്‌സ് ഷോപ്പിന് സമീപത്തുള്ള കെട്ടിടത്തിനടുത്തുവെച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്.

റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി.രതീശന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി.പ്രദീപന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പി.പി.രാജീവന്‍, വാച്ചര്‍ന്മാരായ എം.ശ്രീജിത്ത, ഷാജി എം ബക്കളം, ഡ്രൈവര്‍ ജെ.പ്രദീപ്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags