തമിഴ്നാട് സ്വദേശി വാടക ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ : പൊലിസ് കേസെടുത്തു
Sep 30, 2024, 15:00 IST
വളപട്ടണം: പൊയ്ത്തും കടവിലെ വാടക ക്വാർട്ടേഴ്സിൽ തമിഴ്നാട് സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വളപട്ടണം പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കള്ളക്കുറിശിപുവാഗം തിരുമലൈയാണ് (39) ഞായറാഴ്ച്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. 12 വർഷമായി കെട്ടിട നിർമ്മാണ ജോലി ചെയ്തു. വരികയാണ്. പുക ശ്വസിച്ചാണ് തിരുമലൈയുടെ മരണമെന്ന് പൊലിസ് സംശയിക്കുന്നു.