തളിപ്പറമ്പിൽ ടാങ്കർ ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരുക്കേറ്റു

The tanker lorry overturned downhill at Taliparam and the driver was injured
The tanker lorry overturned downhill at Taliparam and the driver was injured

തളിപ്പറമ്പ്: തളിപ്പറമ്പിൽ ടാങ്കര്‍ ലോറി റോഡരികില്‍ നിന്ന് താഴ്ച്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു.ദേശീയപാതയില്‍ ചിറവക്ക് വളവില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.എം എച്ച് 43 ബിപി 6916 എന്ന ഓയില്‍ ടാങ്കര്‍ ലോറിയാണ് താഴ്ച്ചയിലേക്ക് മറിഞ്ഞത്.ലോറി ഡ്രൈവര്‍ ഉത്തര്‍പ്രദേശ് സ്വദേശി പവന്‍ ഉപാധ്യായ (45)നാണ് പരിക്കേറ്റത്.

The tanker lorry overturned downhill at Taliparam and the driver was injured

ഇയാളെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു, പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.അപകടവിവരമറിഞ്ഞ് എത്തിയ തളിപ്പറമ്പ് പൊലിസാണ് ഉപാധ്യായയെ ആശുപത്രിയിലെത്തിച്ചത്.ടാങ്കര്‍ ലോറി കാലിയായതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. 

The tanker lorry overturned downhill at Taliparam and the driver was injured

രാവിലെ നാട്ടുകാര്‍ വിവരമറിയിച്ചത് പ്രകാരം തളിപ്പറമ്പില്‍ നിന്ന് അഗ്‌നി രക്ഷാസേന അംഗങ്ങൾസ്ഥലത്തെത്തി പരിശോധന നടത്തി. തളിപ്പറമ്പ് ഫയർ സ്റ്റേഷനിലെ എം.വി.അബ്ദുള്ള, പി.വി.ഗിരീഷ്, എം.ടി.റാഷിദ്, ഷിജില്‍കുമാര്‍ മിന്നാടന്‍, കെ.ഭാസ്‌ക്കരന്‍, എ.അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

Tags