വയനാട് ദുരന്ത മേഖലയിലെ സേവനം: തളിപ്പറമ്പ മുനിസിപ്പൽ വൈറ്റ് ഗാർഡ് അംഗങ്ങളെ ആദരിച്ചു
തളിപ്പറമ്പ: വയനാട് ഉരുൾ പൊട്ടലിൽ ഉറ്റവരും ഉടയവരും നഷ്ടപെട്ട കുടുംബങ്ങളെ ചേർത്ത് പിടിക്കുകയും, ജീവൻ പോലും ശ്രദ്ദിക്കാതെ നിസ്വാർത്ഥ സേവനം ചെയ്ത തളിപ്പറമ്പ മുനിസിപ്പൽ വൈറ്റ് ഗാർഡ് അംഗങ്ങളെ മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ പ്രസിഡന്റ് കെ പി നൗഷാദിന്റെ അധ്യക്ഷതയിൽ മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി പി സി നസീർ ഉദ്ഘാടനം ചെയ്തു.
വൈറ്റ് ഗാർഡ് മണ്ഡലം വൈസ് ക്യാപ്റ്റൻ ഹനീഫ മദ്രസ്സ, മുനിസിപ്പൽ വൈസ് ക്യാപ്റ്റൻ സി പി നൗഫൽ, അംഗങ്ങളായ അഷീർ പി വി, ജുനൈദ് എം എന്നിവർക്കുള്ള മുനിസിപ്പൽ കമ്മിറ്റിയുടെ സ്നേഹോപഹാരം മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ഫൈസൽ ചെറുകുന്നോൻ വിതരണം ചെയ്തു. മുസ്‌ലിം ലീഗ് തളിപ്പറമ്പ മണ്ഡലം പ്രസിഡന്റ് ഒ പി ഇബ്രാഹിം കുട്ടി മാസ്റ്റർ, ജനറൽ സെക്രട്ടറി മുസ്തഫ കൊടിപ്പോയിൽ, കുവൈറ്റ് കെ.എം.സി.സി കണ്ണൂർ ജില്ലാ പ്രസിഡന്റ് നാസർ തളിപ്പറമ്പ എന്നിവർ അതിഥികളായി സംബന്ധിച്ചു.
മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എൻ യു ഷഫീഖ് ഹുദവി, സീനിയർ വൈസ് പ്രസിഡന്റ് ജാഫർ ഓലിയൻ, മുസ്‌ലിം യൂത്ത് ലീഗ് മുനിസിപ്പൽ ഭാരവാഹികളായ പി എ ഇർഫാൻ, മുഹമ്മദ് അഷ്‌റഫ് കെ, ഫിയാസ് അള്ളാംകുളം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എൻ എ സിദ്ദീഖ് സ്വാഗതവും സെക്രട്ടറി ഹനീഫ മദ്രസ്സ നന്ദിയും പറഞ്ഞു.