തളിപ്പറമ്പ ഹാപ്പിനെസ്സ് ഫിലിം ഫെസ്റ്റിവല്‍ : ടൂറിംഗ് ടാകീസ് പര്യടനം തുടങ്ങി

touring

തളിപ്പറമ്പ : സിനിമാ പ്രേമികള്‍ക്ക് ദൃശ്യ വിരുന്നൊരുക്കി ഹാപ്പിനെസ്സ് ഫിലിം ഫെസ്റ്റിവല്‍ ടൂറിംഗ് ടാകീസ് പര്യടനം തുടങ്ങി. തളിപ്പറമ്പ് മണ്ഡലം ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ചലച്ചിത്ര മേളയോടനുബന്ധിച്ചാണ് സഞ്ചരിക്കുന്ന ടാകീസിന് തുടക്കമായത്. ഫ്‌ളാഗ് ഓഫ് പയ്യന്നൂര്‍ കോളേജില്‍ ടി ഐ മധുസൂദനന്‍ എം എല്‍ എ നിര്‍വഹിച്ചു.

film

ഉദ്ഘാടന ചിത്രമായി അലൈന്‍ റെസ്‌നായിസിന്റെ നൈറ്റ് ആന്‍ഡ് ഫോഗ് എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. പയ്യന്നൂര്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി എ സന്തോഷ് അധ്യക്ഷത വഹിച്ചു.

മേളയുടെ ആദ്യ ഓഫ്‌ലൈന്‍ രജിസ്‌ട്രേഷന്‍ പയ്യന്നൂര്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ വി പി അര്‍ജുന്‍ സിനിമാ സംവിധായകന്‍ ഷെറി ഗോവിന്ദിന് കൈമാറി.

film

കോളേജ് സ്റ്റാഫ് അഡൈ്വസര്‍ ഡോ. ഇ ഹരികൃഷ്ണന്‍, ഡോ. എ സി ശ്രീഹരി, എ നിശാന്ത് മാസ്റ്റര്‍, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി വി കെ പാര്‍വണ പങ്കെടുത്തു.

13ന് മുല്ലക്കൊടി പടിഞ്ഞാറ് എ കെ ജി സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം, മയ്യില്‍ വേളം പൊതുജന വായനശാല, 14ന് കൂനം ഗ്രാമീണ വായനശാല, കാഞ്ഞിരങ്ങാട് വിദ്യാപോഷിണി ഗ്രന്ഥാലയം, 15ന് ചവനപ്പുഴ ഇ എം എസ് ഗ്രന്ഥാലയം, വെള്ളാവ് സാംസ്‌കാരിക വായനശാല, 16ന് കീഴാറ്റൂര്‍ പബ്ലിക് ലൈബ്രറി, കുറ്റിക്കോല്‍ യുവജന വായനശാല ആന്റ് ഗ്രന്ഥാലയം, 17ന് വളവില്‍ ചേലേരി പ്രഭാത് വായനശാല, പാട്ടയം അഴീക്കോടന്‍ വായനശാല, 18ന് ചട്ടുകപ്പാറ ഇ എം എസ് വായനശാല ആന്‍ഡ് ഗ്രന്ഥാലയം, വടുവന്‍കുളം എന്‍ നാരായണന്‍ സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയം എന്നിവിടങ്ങളില്‍ പര്യടനം നടക്കും.

15ന് സര്‍ സയ്യിദ് കോളേജ്, സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ട്, 16ന് സ്റ്റെംസ്, 18ന് കൃഷ്ണമേനോന്‍ സ്മാരക വനിത കോളേജ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മാങ്ങാട്ടുപറമ്പ് ക്യാമ്പസ്, 19ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പാലയാട് ക്യാമ്പസ് എന്നിവിടങ്ങളിലും പര്യടനം നടത്തും. എല്ലാ ദിവസവും വൈകീട്ട് ആറിനും 7.30നും പ്രദര്‍ശനമുണ്ടാകും.

ജനുവരി 21, 22, 23 തീയതികളില്‍ തളിപ്പറമ്പ് ക്ലാസ്സിക്, ക്രൗണ്‍, ആലിങ്കീല്‍ തീയറ്ററുകളിലാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുക. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ registration.iffk.in എന്ന വെബ്‌സൈറ്റില്‍ നടത്താം.

ജനറല്‍ വിഭാഗത്തിന് 354 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 177 രൂപയുമാണ് ഡെലിഗേറ്റ് നിരക്ക്. ഐ എഫ് എഫ് കെയില്‍ പ്രദര്‍ശിപ്പിച്ച ലോകനിലവാരത്തിലുള്ള 35 സിനിമകളാണ് ഹാപ്പിനെസ്സ് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. എം ടി, മധു @90 എന്ന പേരില്‍ എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുടെയും നടന്‍ മധുവിന്റെയും ചലച്ചിത്ര ജീവിതത്തിലെ നിമിഷങ്ങളുടെ എക്‌സിബിഷനും കലാപരിപാടികളും നടക്കും.

Tags