തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ 64 പ്രാദേശിക റോഡുകളുടെ നവീകരണത്തിന് 10.55 കോടി രൂപ അനുവദിച്ചു

10.55 crore sanctioned for upgrading of 64 local roads in Thaliparam constituency
10.55 crore sanctioned for upgrading of 64 local roads in Thaliparam constituency

കണ്ണൂർ : തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ പ്രാദേശിക റോഡ് നവീകരണത്തിന് 10.55 കോടി രൂപ അനുവദിച്ചതായി എം എൽ എ ശ്രീ എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.മണ്ഡലത്തിലെ 64 റോഡുകൾ നവീകരിക്കുന്നതിനാണ് തുക അനുവദിച്ചത്.കുട്ടിക്കുന്ന്-കീഴാറ്റൂർ-പാലേരിപ്പറമ്പ് റോഡ് 30 ലക്ഷം,പ്ലാത്തോട്ടം-കോളപ്രശ്ശേരികാവ്-പൂക്കോത്ത്തെരു റോഡ്-20ലക്ഷം,പ്ലാത്തോട്ടം-അഴീക്കോടൻ ക്വർട്ടേഴ്സ് ലിങ്ക് റോഡ്-20 ലക്ഷം, സ്നേക്ക് പാർക്ക്-വിസ്മയ പാർക്ക് റോഡ്-15 ലക്ഷം,തലുവിൽ അംഗൻവാടി-ശ്മശാനം-പറശ്ശിനി റോഡ്-15 ലക്ഷം,മുതിരക്കാൽ സോപ്പ് കമ്പനി-എൻ എച്ച് റോഡ്-15 ലക്ഷം,കോരൻപീടിക-കുമ്മനാട്-മുതുവാനി ജംഗ്ഷൻ റോഡ്-20 ലക്ഷം,ബക്കളം ചെഗുവേര വായനശാല-കോരൻപീടിക റോഡ്-15 ലക്ഷം,കടമ്പേരി കവല-ഉദയ റോഡ്-20 ലക്ഷം,മിൽക്ക് സൊസൈറ്റി-ആന്തൂർ എ എൽ പി സ്കൂൾ-കനകാലയം റോഡ്-20 ലക്ഷം,സ്റ്റംസ് കോളേജ്-ഉടുപ്പ റോഡ്-15 ലക്ഷം,ഇടക്കൈപ്രവൻ മുത്തപ്പൻ ക്ഷേത്രം-ചിത്ര ഗേറ്റ് റോഡ്-20 ലക്ഷം,കല്ല് കൊത്ത് സൊസൈറ്റി-ഹൈഫൈ സ്പോർട്സ് ക്ലബ് റോഡ്-15 ലക്ഷം, പൂണങ്ങോട്-കൊന്നക്കൽ-തേരണ്ടി റോഡ്-15 ലക്ഷം,പെരുമ്പടവ്-കല്യാണപുരം-വിളയാർകോഡ് റോഡ് -20 ലക്ഷം,പടപ്പേങ്ങാട്-നമ്പിടിയാനം-മാവിലംപാറ കോളനി റോഡ്-20 ലക്ഷം,

എളമ്പേരം പീടിക-ശ്മശാനം റോഡ്-15 ലക്ഷം,മണിക്കൽ സെന്റർ-തെയ്യക്കളം റോഡ്-15 ലക്ഷം,പരിപ്പുംകുടൽ-കിഴക്കേ ആനയാട് റോഡ്-15 ലക്ഷം   പാട്യം വായനശാല-തീപ്പട്ടി കമ്പനി റോഡ്-15 ലക്ഷം,ചെറുകുന്ന് അംഗൻവാടി-ചോയിച്ചേരി റോഡ്-15 ലക്ഷം,ഇടക്കൈ കനാൽ-വളവിൽ ചേലേരി-പുതിയോത്ര കിണർ റോഡ് -15 ലക്ഷം, യുവധാര-പയേരി റോഡ്-15 ലക്ഷം,മഴൂർ കിഴക്ക്-മുതിരക്കാൽ-കൂനം റോഡ്-15 ലക്ഷം,പള്ളിവയൽ-ചോലക്കുഴി റോഡ്-15 ലക്ഷം,മദീനപള്ളി-പയറ്റിയാൽ ഭഗവതി ക്ഷേത്രം-എളമ്പേരം റോഡ്-20 ലക്ഷം,കരിമ്പം മയങ്ങീൽ ജനകീയ റോഡ്-15 ലക്ഷം,ചവനപ്പുഴ മീത്തൽ-ചവനപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം റോഡ്-15 ലക്ഷം,തൃച്ചംബരം-കാക്കഞ്ചൽ-ചെപ്പന്നൂൽ-മാപ്പത്ത് റോഡ്-20 ലക്ഷം,പള്ളിവയൽ-എസ് പി-പുതുക്കണ്ടം റോഡ്-15 ലക്ഷം,മോലോത്തുംകുന്ന് റോഡ്-15 ലക്ഷം,വട്ട പിരാട്ട്-അതിരിയാട്-ചോല റോഡ്-20 ലക്ഷം,പള്ളിവയൽ-മുണ്ടേരി-ഇ കെ നായനാർ റോഡ്-15 ലക്ഷം,ഒതയോത്ത് തറമ്മൽ-മുത്തപ്പൻ ക്ഷേത്രം റോഡ്-15 ലക്ഷം,ഉണ്ണിപ്പൊയിൽ-മൈലാട്ട്ക്ഷേത്രം റോഡ്-15 ലക്ഷം,പൂമംഗലം-മുക്കോണം-കാഞ്ഞിരങ്ങാട് റോഡ്-20 ലക്ഷം, കുറൂവോട്ടമ്പലം-കല്ലിടുക്കൽ റോഡ്-15 ലക്ഷം,കാഞ്ഞിരോട്ട് മൂല-പനിപിലാവിൻ മൂല റോഡ്-15 ലക്ഷം,നിരത്ത് പാലം-കാളകണ്ടം പഴശ്ശി റോഡ്-20 ലക്ഷം,

കുനിച്ചൽപീടിക-പാലിച്ചാൽ-പള്ളിമുക്ക് റോഡ്-15 ലക്ഷം,ചെമ്മാടം ദാലിൽ പള്ളി റോഡ്-15 ലക്ഷം,തോരപ്പനം തമ്പയങ്ങാട് റോഡ് -15 ലക്ഷം,നവകേരള വായനശാല-തരിയേറി മൊട്ട റോഡ്-15 ലക്ഷം,അരിയങ്ങോട്ട് മൂല-പത്താംമൈൽ ലക്ഷം വീട് കോളനി റോഡ്-15 ലക്ഷം , വെസ്റ്റ് ഹിൽ കൊവ്വന്തല-മുതിരച്ചാൽ-അടിച്ചേരി-കൊളന്ത എ എൽ പി സ്കൂൾ റോഡ്-20 ലക്ഷം,അടുവപ്പുറം-കരിബീൽ റോഡ്-15 ലക്ഷം,കൊവ്വന്തല താഴത്ത് വയൽ-കൃഷ്ണപിള്ള വായനശാല-അടിച്ചേരി റോഡ്-15 ലക്ഷം,തലക്കോട്-ചൂളിയാട് കടവ് റോഡ്-20 ലക്ഷം, ചിതപ്പിലെ പൊയിൽ-പോളമൊട്ട റോഡ്-15 ലക്ഷം,കണ്ണഞ്ചിറ-കോട്ടക്കുന്ന് റോഡ്-15 ലക്ഷം,കാരോട്-കാപ്പനത്തട്ട് റോഡ്-15 ലക്ഷം,പുളിയൂൽ-ആലുള്ളപൊയിൽ റോഡ്-20 ലക്ഷം, മാവിച്ചേരി-തവളക്കുളം -പാണമ്പാറ റോഡ്-15 ലക്ഷം,എ ടി മുക്ക്-മുട്ടിനപ്പുറം റോഡ്-15 ലക്ഷം, പെരുമാച്ചേരി മെയിൻ കനാൽ-പാറത്തോട്ട് റോഡ്-15,അരിമ്പ്ര പാലം-പറശ്ശിനിക്കടവ് പാലം റോഡ്-20 ലക്ഷം,ഇല്ലംമുക്ക്-ആറാം മൈൽ റോഡ്-15 റോഡ്,ചെക്യാട്ട് കാവ്-തേനത്ത് പറമ്പ്-കണ്ടക്കൈ എസ് ജെ എം റോഡ്-15 ലക്ഷം,ഗുളികന്റെ തറ-മാപ്പൊത്ത് കുളം റോഡ്-15 ലക്ഷം, ചെക്യാട്ട്കാവ്-വേളം പൊതുജന വായനശാല വായനശാല റോഡ്-15 ലക്ഷം,നണിശ്ശേരി ബോട്ട് കടവ് റോഡ് -15 ലക്ഷം,കോറളായി പാലം-ശ്മശാനം റോഡ്-15 ലക്ഷം,നിരത്ത് പാലം-ബമ്മണാചേരി റോഡ്-15 ലക്ഷം, അരിങ്ങേരത്ത്   പറമ്പ് -കാലടി വയൽ റോഡ്-15 ലക്ഷം എന്നീ റോഡുകൾക്കാണ്   ഭരണാനുമതി ലഭ്യമായത്.

  ജനവരി മാസം തന്നെ സാങ്കേതിക അനുമതി ലഭ്യമാക്കി ടെണ്ടർ നടപടികളിലേക്ക് കടക്കുമെന്നും മാർച്ച് മാസത്തോട് കൂടി പ്രവൃത്തി പൂർത്തീകരിക്കാൻ കഴിയുന്ന രീതിയിൽ ആണ് പദ്ധതി നടപ്പിലാക്കുകയെന്നും  എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ പറഞ്ഞു. തളിപ്പറമ്പ മണ്ഡലത്തിലെ എല്ലാ റോഡുകളും മെച്ചപ്പെട്ടതാക്കുന്നതിനും മികച്ച യാത്രാ സൌകര്യം ഉറപ്പുവരുത്തുന്നതിനുമുള്ള പരിശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags