തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് സുവോളജിയന്‍സ് ഒത്തുചേര്‍ന്നു

Taliparamb Sir Syed College Zoologists have come together
Taliparamb Sir Syed College Zoologists have come together

തളിപ്പറമ്പ് : തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് സുവോളജി പൂര്‍വ്വ വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നു. സുവോളജി അലുംനി അസോസിയേഷന്‍ ഓഫ് സര്‍ സയ്യിദ് കോളേജ്(സാസ്) സംഘടിപ്പിച്ച മീറ്റ് ആന്റ് ചാറ്റ് പരിപാടി പഴയ കലാലയ ജീവിതത്തിലേക്കുള്ള തിരിച്ചുപോക്കായി.

കോളജിലെ സുവോളജിയുടെ ആദ്യ ബാച്ച് മുതല്‍ 2023ല്‍ ബിരുദം കരസ്ഥമാക്കി ക്യാമ്പസ് വിട്ടവര്‍ ഉള്‍പ്പെടെ പരിപാടിയുടെ ഭാഗമായി.
സര്‍സയ്യിദ് കോളേജ് സെമിനാര്‍ ഹാളില്‍ നടന്ന അലുംനി മീറ്റ് പ്രിസിന്‍സിപ്പാള്‍ ഇസ്മാഈല്‍ ഒളയേക്കര ഉദ്ഘാടനം ചെയ്തു. സാസ് പ്രസിഡന്റ് ഡോ. മുംതാസ് ടിഎംവി അധ്യക്ഷത വഹിച്ചു.

എച്ച്ഒഡി ബുഷ്‌റ, സാസ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, വൈസ് പ്രസിഡന്റ് അയ്യൂബ് പി, ട്രഷറര്‍ കെ എം സാബിറ, റിട്ടയേഡ് നോണ്‍ ടീച്ചിങ് സ്റ്റാഫ് പ്രതിനിധി ആദം കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
റിട്ടയേഡ് പ്രൊഫസര്‍ മുകുന്ദന്‍ കെവി സാസ് ലോഗോ പ്രകാശനം ചെയ്തു. സുവോളജി അലുംനി രതീഷ് കുമാര്‍ പി ആണ് ലോഗോ രൂപകല്‍പ്പന ചെയ്തത്.

റിട്ടയേഡ് പ്രൊഫസര്‍മാരായ കെ വി മുകുന്ദന്‍, സുലൈഖ കെ വി, ഹബീബുല്ല അന്‍സാരി, ജുനൈദ് പി എ, അബ്ദുല്‍ ജബ്ബാര്‍ യു, റിട്ടയേഡ് നോണ്‍ ടീച്ചിങ് സ്റ്റാഫ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. അഡ്വ. കുഞ്ഞഹമ്മദ് എംപി സാസ് ഭരണഘടന അവതരിപ്പിച്ചു.
ചടങ്ങില്‍ സര്‍ സയ്യിദ് മ്യൂസ് അവതരിപ്പിച്ച സംഗീത പരിപാടി, അലുംനി അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

Tags