തളിപ്പറമ്പിൽ കാറിൽ കടത്തുകയായിരുന്ന 25 കിലോ കഞ്ചാവ് പിടികൂടി : പെരിങ്ങോം സ്വദേശി അറസ്റ്റിൽ

25 kg ganja seized in a car in Taliparamb: Peringom resident arrested
25 kg ganja seized in a car in Taliparamb: Peringom resident arrested

തളിപ്പറമ്പ് : തളിപ്പറമ്പില്‍ വന്‍ കഞ്ചാവ് വേട്ട 25 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പയ്യന്നൂര്‍ പെരിങ്ങോം മടക്കാംപൊയില്‍ മേപ്രത്ത് വീട്ടില്‍ എം.വി.സുഭാഷ്(43)നെയാണ് തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി തളിപ്പറമ്പ് ചിറവക്കില്‍ വെച്ച് പിടികൂടിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ സഞ്ചരിച്ചിരുന്ന ടി.എന്‍-07 എ ഡബ്ല്യു 6703 ഹോണ്ട സി ആര്‍ വി കാറില്‍ പ്ലാറ്റ്‌ഫോമിന് അടിയിലായി നിര്‍മ്മിച്ച രഹസ്യ അറയില്‍ നിന്നാണ് 25.07 കിലോഗ്രാംകഞ്ചാവ് കണ്ടെത്തിത്.

25 kg ganja seized in a car in Taliparamb: Peringom resident arrested

പ്രതിയുടെ പേരില്‍ എന്‍.ഡി.പി.എസ് കേസെടുത്തു. കണ്ണൂർ ജില്ലയിലെ പ്രമുഖ കഞ്ചാവ് കടത്തല്‍ കാരനാണ് സുഭാഷെന്ന് എക്‌സൈസ് പറഞ്ഞു.
അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് കെ.കെ.രാജേന്ദ്രന്‍, പി.വി.ശ്രീനിവാസന്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് കെ.കെ.കൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.വി.ശ്രീകാന്ത, കെ.വിനോദ്, പി.വി.സനേഷ്, പി.സൂരജ, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ സി.വി.അനില്‍കുമാര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

Tags