ഖര മാലിന്യ പരിപാലന പദ്ധതി വിലയിരുത്തൽ ലോക ബാങ്ക് സംഘം തളിപ്പറമ്പ് നഗരസഭയിൽ

google news
taliparamba

തളിപ്പറമ്പ : കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ ലോക ബാങ്ക് സോഷ്യൽ ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം സംഘം തളിപ്പറമ്പ് നഗരസഭ സന്ദർശിച്ചു. ലോക ബാങ്ക് സംഘത്തെ  ചെയർപേഴ്സൺ മുർഷിദ കൊങ്ങായിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

tali

സീനിയർ സോഷ്യൽ ഡെവലപ്മെന്റ് സ്പെഷലിസ്റ്റ് മൃദുല സിംഗ് എന്നിവരുടെ സംഘമാണ് സന്ദർശിച്ചത്. നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി,വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നബീസ ബീവി, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാർ , കൗൺസിലർമാരായ വത്സരാജ്, രമേശൻ,സെക്രട്ടറി സുബൈർ കെ പി,  നഗരസഭാ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ  നഗരസഭയുടെ മാലിന്യ പ്രവർത്തനങ്ങൾ വിലയിരുത്തുകയും  നഗരസഭ പരിധിയിലെ ഖര മാലിന്യ സംസ്കരണ പ്ലാന്റ് സന്ദർശിക്കുകയും വിൻഡ്രോ കമ്പോസ്റ്റ് പ്ലാന്റ്, എം സി എഫ്, ആർ ആർ എഫ് , നവീകരണം, കേന്ദ്രികൃത നാപ്കിൻ ഇൻസിനറേറ്റർ,ഉൾപ്പെടെ മോഡൽ ബയോ പാർക്ക്‌  പദ്ധതികളുടെ അവലോകനവും നടത്തുകയും ചെയ്തു.

khg

തുടർന്ന് ഹരിത കർമ്മ സേന അംഗങ്ങളുമായി ലോകബാങ്ക് സംഘം  മാലിന്യ ശുചിത്വ പ്രവർത്തനങ്ങൾ മികച്ചതാക്കാനുള്ള നിർദ്ദേശങ്ങൾ നൽകി ഹരിത കർമ സേനയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും അഭിനന്ദനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.

Tags