തളിപ്പറമ്പിൽ മയക്കുമരുന്നുമായി യുവാവ് എക്സൈസ് പിടിയിൽ

taliparamb
taliparamb

തളിപ്പറമ്പ് : മാരക മയക്കുമരുന്നുമായി തളിപ്പറമ്പ് സ്വദേശി എക്സൈസ് പിടിയിലായി. ടി. ഇർഷാദ് (35)നെയാണ് തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടവും സംഘവും ചേർന്ന് പിടികൂടിയത്.  

തളിപ്പറമ്പ്  ഭാഗത്ത് നടത്തിയ പരിശോധനയിലാണ് മാരക ലഹരി മരുന്നായ മെത്താഫിറ്റാമിനുമായി ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) ഉല്ലാസ് ജോസ്,  കെ.വി.നികേഷ്, കെ.മുഹമ്മദ്‌ ഹാരിസ്. സിവിൽ എക്സൈസ് ഓഫീസർമാരായ  എം.വി.ശ്യംരാജ്, എം.വി. സുനിത എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Tags