തളിപ്പറമ്പിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

A young man who was undergoing treatment died in a car accident in Taliparam
A young man who was undergoing treatment died in a car accident in Taliparam

തളിപ്പറമ്പ് : വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിതസയിലായിരുന്ന യുവാവ് മരണമടഞ്ഞു.കൂവേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന എം.വി രതീഷാ (39) ണ് മരിച്ചത്. പരേതനായ എ. കൃഷ്ണന്റെയും എം.വി നാരായണിയുടെ മകനാണ്.
ഭാര്യ: വി.വി.രേഷ്മ.

മക്കള്‍: സോനു ആര്‍ കൃഷ്ണ, ധ്യാന്‍ കൃഷ്ണ. സഹോദരങ്ങള്‍: പ്രിയേഷ്, പ്രതീഷ്. 2023 മാര്‍ച്ച് 18 ന് രാവിലെ ജേഷ്ഠന്റെ ഭാര്യയെ കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ച് തിരിച്ചുവരവെ രതീഷ് ഓടിച്ചിരുന്ന കാര്‍ കീച്ചേരി വളവില്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

സാരമായി പരിക്കേറ്റ് ഒന്നര വര്‍ഷത്തോളമായി ചികിത്സയിലാണ്.
അപകടത്തില്‍ അച്ഛനും അമ്മയ്ക്കും പരിക്കേറ്റിരുന്നു.
ചികിത്സയിലിരിക്കെ അച്ഛന്‍ മരണപ്പെട്ടിരുന്നു. മൃതദേഹം ഇന്ന് 3 മണി മുതല്‍ ബ്രദേഴ്‌സ് ക്ലബ്ബിലും തുടര്‍ന്ന് വീട്ടിലും പൊതുദര്‍ശനത്തിന് ശേഷം വൈകുന്നേരം 4.30 മുച്ചിലോട് സമുദായശ്മശനാത്തില്‍ സംസ്‌കരിക്കും.

Tags