തളിപ്പറമ്പിൽ കിണറ്റിൽ വീണ ഗർഭിണിയായ പശുവിനെ രക്ഷപ്പെടുത്തി

google news
cow

 തളിപ്പറമ്പ് : പുല്ല് മേയുന്നതിനിടയിൽ 25 അടി താഴ്ച്ചയുള്ള കിണറ്റിൽ വീണ പശുവിനെ രക്ഷപെടുത്തി. കാരക്കുണ്ട് പരവൂരിലെ കരുണാകരൻ്റെ ഗർഭിണിയായ പശു ഇന്നലെ ഉച്ചക്ക് 12.30ഓടെയാണ് കിണറ്റിൽ വീണത്.

തളിപ്പറമ്പ് നിലയത്തിലെ അസി. സ്റ്റേഷൻ ഓഫിസർ സി. ശശിധരൻ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ കെ.വി സഹദേവൻ എന്നിവരുടെ നേതൃത്വത്തൽ എത്തിയ  സംഘത്തിലെ ഫയർ ആന്റ് റെസ്ക്യു ഓഫിസർ പി.വി ഗിരീഷ്‌ കിണറ്റിലിറങ്ങിയാണ് പശുവിനെ രക്ഷിച്ചത്.  

സേനാംഗങ്ങളായ എം. ഷിജിൽ കുമാർ,  പി. നിമേഷ്, മാത്യു ജോർജ്, കെ. സജിന്ദ്രൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. സ്ഥലത്തുണ്ടായിരുന്ന മൃഗഡോക്ടർ പശുവിനെ പരിശോധിച്ചു.

Tags