റിട്ട ഓണററി സുബേദാർ മേജർ ടി. ജനാർദ്ദനൻ നമ്പ്യാർ നിര്യതനായി

google news
janardanan

കൂവോട് : കണ്ണൂർ ജില്ലാ എക്സ് സർവ്വിസ്മെൻ മൾട്ടി പർപസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ടായ  പാലേരിപറമ്പ് സ്കൂളിന് സമീപം ശ്രീനിലയത്തിൽ റിട്ടയേർഡ് ഓണററി സുബേദാർ മേജർ ടി. ജനാർദ്ദനൻ നമ്പ്യാർ (81) നിര്യതനായി.

കീഴറ സ്വദേശിയാണ്. കേരള സ്റ്റേറ്റ് എക്സ് സർവ്വിസസ് ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ടായും, കേരള സ്റ്റേറ്റ് എക്സ് സർവ്വിസസ് ലീഗ് തളിപ്പറമ്പ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

പരേതരായ ബാവുക്കാട്ട് ചന്തുകുട്ടി മാസ്റ്ററുടെയും, തീയ്യഞ്ചേരി ജാനകി അമ്മയുടെയും മകനാണ് ,ഭാര്യ കലിക്കോട്ട് വീട്ടിൽ ഭാർഗ്ഗവി മക്കൾ കെ.വി.ശ്രീജ (ദുബായ്)കെ.വി. സാജേഷ് (മുംബൈ), മരുമക്കൾ ഇ.പി. രമേശൻ നമ്പ്യാർ (ദുബായ്) ഹേമ (കാട്യം).ശവസംസ്കാരം നാളെ 05-04-2024 വെള്ളിയാഴ്ച ഉച്ചക്ക് ശേഷം പറപ്പൂൽ നമ്പ്യാർ സമുദായ ശ്മശാനത്തിൽ.

Tags