എസ് വൈ എസ് പ്ലാറ്റിനം ഇയര്‍ മാനവ സഞ്ചാരത്തിന് കണ്ണൂരില്‍ സ്വീകരണം നൽകും

SYS Platinum Year Manava Sanchar will be welcomed in Kannur
SYS Platinum Year Manava Sanchar will be welcomed in Kannur

കണ്ണൂർ:സാമൂഹിക സൗഹൃദം ശക്തിപ്പെടുത്താനും മാനവിക വിചാരങ്ങളെ തൊട്ടുണര്‍ത്താനും ലക്ഷ്യമിട്ട് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മാനവ സഞ്ചാരത്തിന് നാളെ ജില്ലയില്‍ ഉജ്ജ്വല സ്വീകരണം നല്‍കും.  എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എപി അബ്ദുല്‍ ഹകീം അസ്ഹരിയുടെ നേതൃത്വത്തിലാണ് കാസറഗോഡ് നിന്നാരംഭിച്ച് തിരുവനന്തപുരത്ത് സമാപിക്കുന്ന യാത്ര നയിക്കുന്നത്.

സ്‌നേഹവും സാഹോദര്യവും കുറയുന്ന സമൂഹം ദുര്‍ബലമാകുകയും അത് അപകടകരമായ ചലനങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്ന പാശ്ചാത്തലത്തില്‍ സമൂഹത്തില്‍ ഊഷ്മളമായ സൗഹൃദങ്ങള്‍ സ്ഥാപിക്കാനും വര്‍ഗീയ വിഭജന ആശയങ്ങള്‍ക്കെതിരെ ജനകീയ പ്രതിരോധം ഒരുക്കാനും ലക്ഷ്യമിട്ടാണ് മാനവ സഞ്ചാര സംഘടിപ്പിക്കുന്നത്.

മാനവ സഞ്ചാരത്തിന്റെ ഭാഗമായി 17 ന് രാവിലെ ഒൻപതു മണിക്ക് കണ്ണൂര്‍ റോയല്‍ ഒമേഴ്സില്‍ സാംസ്‌കാരിക, രാഷ്രീയ യുവജന നേതാക്കളെ പങ്കെടുപ്പിച്ച് ടേബിള്‍ ടോക്കും, 11 മണിക്ക് പ്രൊഫഷണല്‍ ബിസിനസ്സ് രംഗത്തെ പങ്കെടുപ്പിച്ച് സംരംഭക സംഗമവും, ഉച്ചക്ക് ഒരുമണിക്ക് ജില്ലയിയെ മാധ്യമ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് മീഡിയ വിരുന്നും, ഉച്ചക്ക് 2.30 ന് കണ്ണൂര്‍ അല്‍ അബ്‌റാര്‍ കോംപ്ലസില്‍ പ്രസ്ഥാനിക സംഗമവും നടക്കും.

വൈകുന്നേരം നാലു മണിക്ക് ഡോ. എപി അബ്ദുല്‍ ഹകീം അസ്ഹരി കാന്തപുരത്തിന്റെ നേതൃത്വത്തില്‍ ജന പ്രതിനിധികള്‍, മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചേര്‍ന്ന് കോട്ട മൈതാത്തു നിന്നാരംഭിച്ച് സ്റ്റേഡിയം കോര്‍ണറില്‍ സമാപിക്കുന്ന സൗഹൃദ നടത്തവും, വൈകു. ന്നേരം അഞ്ചുമണിക്ക് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ജില്ലയിലെ പര്യടനത്തിന് സമാപനം കുറിച്ച് മാനവിക സംഗമവും നടക്കും.പട്ടുവം കെപി അബൂബക്കര്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍  മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മാനവിക സംഗമം ഉദ്ഘാടനം ചെയ്യും. ഡോ. എപി അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യ പ്രഭാഷണം നടത്തും. 

സയ്യിദ് താഹ തങ്ങള്‍ സഖാഫി, ഡോ. ഫാറൂഖ് നഈമി, ദേവര്‍ശോല അബ്ദുസ്സലാം മുസ്ലിയാര്‍, റഹ്‌മത്തുള്ള സഖാഫി എളമരം, കെവി സുമേഷ് എം എല്‍ എ, അഡ്വ.സണ്ണി ജോസഫ് എം എല്‍ എ, കണ്ണൂര്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, കണ്ണൂര്‍ അതിരൂപത ബിഷപ്പ് അലക്‌സ് വടക്കുംതല, എം വി ജയരാജന്‍, അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, അഡ്വ. കരീം ചേലേരി, കാസിം വി ഇരിക്കൂര്‍, എം വി അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍, പി പി അബ്ദുല്‍ ഹകീം സഅദി,  പ്രൊഫ. യുസി അബ്ദുല്‍ മജീദ്, പികെ അലികുഞ്ഞി ദാരിമി, അബ്ദുറഷീദ് സഖാഫി മെരുവമ്പായി, നിസാര്‍ അതിരകംഎന്നിവർ  പ്രസംഗിക്കും.

കഴിഞ്ഞ ഏഴ് പതിറ്റാണ്ടു കാലം കേരളത്തില്‍ മത സാമൂഹിക സാംസ്‌കാരിക സാന്ത്വന മേഖലകളില്‍ നിറഞ്ഞുനിന്ന സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ എഴുപതാം വാര്‍ഷികത്തിന്റെ ഭാഗമായാണ് മാനവിക സൗഹാര്‍ദ്ദ സന്ദേശം ഉയര്‍ത്തിക്കാട്ടി 16 ദിവസത്തെ മാനവ സഞ്ചാരം സംഘടിപ്പിക്കുന്നത്. ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന പ്ലാറ്റിനം ഇയറിന്റെ സമാപനം അടുത്ത മാസം 27, 28, 29 തീയതികളില്‍ തൃശൂരില്‍ നടക്കും.'വാര്‍ത്താ സമ്മേളനത്തില്‍  അബ്ദുല്‍ റഷീദ് സഖാഫി മെരുവമ്പായി ,എം ടി നിസാര്‍ അതിരകം ,. മുസമ്മില്‍ ചൊവ്വ ,റിയാസ് കക്കാട് എന്നിവർ പങ്കെടുത്തു.

Tags