ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

The main suspect in the bakery owner's kidnapping case has been arrested
The main suspect in the bakery owner's kidnapping case has been arrested

കണ്ണൂർ : ബാംഗ്ലൂരിലെ ബേക്കറി ഉടമ പി പി മുഹമ്മദ് റഫീഖിനെ കാറിൽ തട്ടി കൊണ്ട് പോയി പണം കവർന്ന കേസിൽ മുഖ്യപ്രതി അറസ്റ്റിൽ.
ഇരിക്കൂർ പടയങ്ങോട് സ്വദേശിയും പുത്തൻ കണ്ടത്തിൽ താമസക്കാരനുമായ പി പി ഷിനോജ് എന്ന മുരുകൻ ഷിനോജാണ് അറസ്റ്റിലായത്.

കണ്ണൂർ എസിപി ടി കെ രത്ന‌കുമാറിന്റെ നേതൃത്വത്തിൽ ചക്കരക്കൽ സിഐ എം പി ആസാദ് അടങ്ങുന്ന എസിപി സ്ക്വാഡാണ് നിർണായക അറസ്റ്റ് നടത്തിയത് അന്വേഷണം വഴിതെറ്റിക്കാൻ ഷിനോജ് വാടക പ്രതികളെ ഹാജരാക്കിയിരുന്നു.

ഏച്ചൂർ കമാൽ പീടിക സ്വദേശിയായ റഫീഖിൻ്റെ 9 ഒൻപതു ലക്ഷം രൂപയാണ് സംഘം കവർന്നത്

Tags