സർവെ ഫീൽഡ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന നേതൃത്വപരിശിലന ക്യാംപ് തുടങ്ങി

Survey Field Staff Association started state leadership training camp
Survey Field Staff Association started state leadership training camp

കണ്ണൂർ: സമൂഹത്തിൻ്റെ ശരിയായ മാനസികാവസ്ഥ രൂപപ്പെടുത്തി എടുക്കുന്നതിൽ സിവിൽ സർവീസിന് നേതൃപരമായ പങ്ക് വഹിക്കുവാനുണ്ടെന്ന് മുൻകൃഷി വകുപ്പ് മന്ത്രി വി. എസ് .സുനിൽകുമാർ. കാട്ടാമ്പള്ളി കൈരളി റിസോർട്ടിൽ വച്ച് നടന്ന സർവെ ഫീൽഡ് സ്റ്റാഫ് അസോ.ദ്വിദിന സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ്  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി. സുധാകരൻ പിള്ള അധ്യക്ഷത വഹിച്ചു. സി.പി. സന്തോഷ് കുമാർ, ജോയിൻ്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ, ജോയിൻ്റ് കൗൺസിൽ വൈസ് ചെയർമാൻ നരേഷ്കുമാർ കുന്നിയൂർ, ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം നാരായണൻ കുഞ്ഞിക്കണ്ണോത്ത്, ജില്ലാ പ്രസിഡണ്ട് പ്രദീപ് ടി.എസ്, സംസ്ഥാന ട്രഷറർ ഐ. സബീന, സംസ്ഥാന സെക്രട്ടറി സി. മണിയൻപിള്ള, സി വിനയചന്ദ്രൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ജി. സജീബ് കുമാർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.

Tags