സുരേഷ് ഗോപിയുടെ അധിക്ഷേപം: പത്രപ്രവർത്തക യൂനിയൻ പ്രതിഷേധ മാർച്ച് നടത്തി

Suresh Gopi's abuse: Journalist Union held protest march
Suresh Gopi's abuse: Journalist Union held protest march

കണ്ണൂർ : ട്വൻ്റിഫോർ ന്യൂസ് റിപ്പോർട്ടറെ ഭീഷണിപ്പെടുത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ ജനാധിപത്യ വിരുദ്ധ  നടപടിയിൽ പ്രതിഷേധിച്ച്  കേരള പത്രപ്രവർത്തക യൂനിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ നഗരത്തിൽ പ്രതിഷേധപ്രകടനവും പൊതുസമ്മേളനവും നടത്തി. സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.വി ജേഷ് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ളബ്ബ് പ്രസിഡൻ്റ് സി. സുനിൻ കുമാർ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ജസ്ന ,ജില്ലാ സെക്രട്ടറി കബീർ കണ്ണാടിപറമ്പ്, ജയദീപ് എന്നിവർ സംസാരിച്ചു.

Tags