സുരേഷ് ഗോപി നാളെ കണ്ണൂരിൽ

suresh gopi1
suresh gopi1

കണ്ണൂര്‍: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നാളെ കണ്ണൂരിലെത്തും. ബിജെപി ദക്ഷിണക്ഷേത്രീയ സംഘടനാ സെക്രട്ടറിയായിരുന്ന പി.പി. മുകുന്ദന്‍ ഒന്നാം വാര്‍ഷിക അനുസ്മരണ പരിപാടിയിൽ പങ്കെടുക്കുന്നതിനാണ് തൃശൂർ എം.പി കൂടിയായ സുരേഷ് ഗോപി നാളെ കണ്ണൂരിലെത്തുന്നത്. 

രാവിലെ ഒന്‍പത് മണിക്ക് കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടക്കുന്ന പരിപാടി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് അധ്യക്ഷത വഹിക്കും. ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് അനുസ്മരണ പ്രഭാഷണം നടത്തും.

Tags