സൂരജ് വധക്കേസിൻ്റെ വിചാരണ ഇന്ന് തുടങ്ങും
തലശ്ശേരി: ആർ.എസ്.എസ് പ്രവർത്തകനായ എളമ്പിലായി സൂരജിനെ കൊലപെടുത്തിയ കേസിൻ്റെ വിചാരണ കണ്ണൂർ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദ് മുമ്പാകെ പത്തൊമ്പത് വർഷത്തിന് ശേഷം ഇന്ന് ആരംഭിക്കും.
സൂരജിന്റെ അമ്മ സതിയുടെ അപേക്ഷ പ്രകാരം തലശ്ശേരിയിലെ ക്രമിനൽ അഭിഭാഷകൻ പി. പ്രേമരാജനാണ് സ്പെഷ്യൽ പബ്ലിക് പ്രസിക്യൂട്ടറായി ഹാജരാവുന്നത്.മുഴപ്പിലങ്ങാട് ലക്ഷംവീട് കോളനിയിലെ പള്ളിക്കൽ വീട്ടിൽവീട്ടിൽ ഷംസുദ്ധിന്‍ പത്തായക്കുന്ന് കാരായിന്റവിടെ ടി. കെ. രജീഷ്, കാവുംഭാഗം കോമത്ത് പാറ പുതിയേടത്ത് എൻ. വി.യോഗേഷ്, എരഞ്ഞോളി അരങ്ങേറ്റുപറമ്പ് കണ്ട്യൻ.ഷംജിത്ത് എന്ന ജിത്തു,കൂത്തുപറമ്പ് നരവൂർ പഴയ റോഡിൽ പുത്തൻ പറമ്പത്ത് മമ്രാലി യിൽ പി,എം.മനോരാജ് എന്ന നാരായണൻ,മുഴപ്പിലങ്ങാട് വാണിയന്റെ വളവിൽ നെയ്യോത്ത് സജീവൻ,മുഴപ്പിലങ്ങാട് പന്നിക്കെന്റവിടെ പ്രഭാകരൻ മുഴപ്പിലങ്ങാട് ബീച്ച് റോഡിൽ കെ. വി. പത്മനാഭൻ കരിയില വളപ്പിൽ മനോമ്പേത്ത് രാധാകൃഷ്ണൻ, എടക്കാട് കണ്ണവത്തിൻ മൂല നാഗത്താൻ കോട്ട പ്രകാശൻ, ബീച്ച് റോഡിൽ വടക്കെതൈയിൽ സോപാനത്തിൽ പുതിയപുരയിൽ പ്രദീപൻ,മക്രേരി കിലാലൂർ തെക്കുമ്പാടൻ പൊയിൽ രവീന്ദ്രൻ എന്നിവരാണ് കേസിലെപ്രതികൾ.
പ്രതികളിൽ ഒന്നാംപ്രതി ഷംസുദ്ദീനും പന്ത്രണ്ടാംപ്രതി ടി.പി. രവീന്ദ്രനും പിന്നീട് മരണമടഞ്ഞു.ടി.കെ.രജീഷ് ടി.പി.ചന്ദ്രശേഖരൻ കേസിൽജീവപരന്ത്യം ശിക്ഷ അനുഭവിച്ച് വരികയാണ്.