ആരോഗ്യസംരക്ഷണ വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കാതെ കേരള സർക്കാർ ഉറക്കം നടിക്കുന്നു: മനുഷ്യാവകാശ പ്രവർത്തകൻ ലിയാനാർഡോ ജോൺ

fhhfg
fhhfg

കണ്ണൂർ: ആരോഗ്യസംരക്ഷണം സുപ്രീം കോടതി മൗലിക അവകാശമായി ഉത്തരവിട്ടിട്ടും സംസ്ഥാന ആരോഗ്യ വകുപ്പ് ഉറക്കം നടിക്കുകയാണെന്ന് മനുഷ്യാവകാശ പ്രവർത്തകൻ ലിയാ നാർഡ് ജോൺ ആരോപിച്ചു. കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പതഞ്ജലി കേസുമായി ബന്ധപെട്ടാണെങ്കിലും തെറ്റിദ്ധരിപ്പിക്കുന്ന ആയുർവേദ ഉൽപന്ന പരസ്യങ്ങൾ സംബന്ധിച്ചും ഡ്രഗ്സ് ആൻഡ് കോസ്മറ്റിക്ക് ആക്ടിലെ 170 ബി വകുപ്പ് മരവിപ്പിച്ച കേന്ദ്ര സർക്കാർ ഉത്തരവിന് എതിരെയുമാണ് മെയ് 18ന് സുപ്രീം കോടതിയിൽ നിന്നുണ്ടായ വിധി രാജ്യം മുഴുവൻ ബാധകമാണ്.

കേരളത്തിൽ സ്വന്തം ഉൽപന്നങ്ങൾ സംബന്ധിച്ച് തെറ്റിദ്ധാരണ ജനകമായ നൂറുകണക്കിന് ആയുർവേദ പരസ്യങ്ങളാണ് കേരളത്തിലെ മാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്നത്. ഡ്രഗ്സ് ആൻഡ് കോസ്മറ്റിക് ആക്ട് 170 ബി പ്രകാരം കേസെടുക്കാതെ സംസ്ഥാന ഡ്രഗ്സ് വകുപ്പ് അവരെ സംരക്ഷിക്കുന്നതും സംബന്ധിച്ച് കഴിഞ്ഞ മൂന്നു വർഷമമായി നിയമപോരാട്ടം നടത്തി വരികയാണ്.

വ്യാജ പരസ്യം സംബന്ധിച്ചു പങ്കജ കസ്തൂരി സ്ഥാപനത്തിനും എതിരെയുള്ള പോരാട്ടം തുടരുകയാണ്. കേരളത്തിൽ ആയുർവേദ ഡ്രഗ്സ് ഇൻസ്പെക്ടർമാരുടെ 26 തസ്തികകൾ ഒഴിഞ്ഞു കിടക്കു കയാണ്. 30 ഉദ്യോഗസ്ഥർ വേണ്ടിടത്ത് കേവലം നാലു പേരെ കൊണ്ടാണ് ഡ്രഗ്സ് വകുപ്പ് കാര്യങ്ങൾ ചെയ്യിക്കുന്നത്. കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കാൻ ആരോഗ്യ മന്ത്രി തയ്യാറാകുന്നില്ലെന്നും ലിയാ നാർഡ് ജോൺ ആരോപിച്ചു.

Tags