വിലക്കുറവും ഓഫറുകളുമായി സപ്ലൈകോ ഓണം ഫെയറിന് കണ്ണൂരിൽ വെള്ളിയാഴ്ച തുടക്കമാവും

 Supplico with discounts and offers  Kannur for Onam Fair  It will start on Friday
 Supplico with discounts and offers  Kannur for Onam Fair  It will start on Friday

കണ്ണൂർ :  വിലക്കുറവും ഓഫറുകളുമായി സപ്ലൈകോ ഓണം ഫെയറിന് കണ്ണൂരിൽ സെപ്റ്റംബർ ആറ് വെള്ളിയാഴ്ച തുടക്കമാകും. ജില്ലാ ഫെയർ ആറിന് രാവിലെ 11 മണിക്ക് കണ്ണൂർ താലൂക്ക് കോൺഫറൻസ് ഹാളിൽ രജിസ്‌ട്രേഷൻ, പുരാവസ്തുവകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.  

 മേയർ മുസ്‌ലിഹ്  മഠത്തിൽ  അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ മുഖ്യാതിഥിയാവും. കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ ആദ്യ വിൽപന നിർവഹിക്കും.

വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ എൻ സുകന്യ, വെള്ളോറ രാജൻ, അഡ്വ. റഷീദ് കവ്വായി, എം പി മുഹമ്മദലി, എം ഉണ്ണികൃഷ്ണൻ, ജോയ് കൊന്നക്കൽ, ധീരജ് സി, അസ്ലം പിലാക്കിൽ, വി കെ ഗിരിജൻ, അശോകൻ പി സി, രതീഷ് ചിറക്കൽ, ടി സി മനോജ് തുടങ്ങിയവർ സംസാരിക്കും. ജില്ലാ സപ്ലൈ ഓഫീസർ ജോർജ് കെ. സാമുവൽ  സ്വാഗതവും സപ്ലൈകോ കണ്ണൂർ ഡിപ്പോ മാനേജർ ഷാജു കെ എം നന്ദിയും പറയും.

Tags