സുന്നി മഹല്ല് വഖഫ് ഫെഡറേഷൻ 9ന് കണ്ണൂരിൽ സെമിനാറും അദാലത്തും നടത്തും
കണ്ണൂർ: കേന്ദ്ര സർക്കാർ കഴിഞ്ഞ പാർലമെൻ്റിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിലെ വിശദാംശങ്ങൾ വ്യക്തമാക്കുന്നതിനായി സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ ഒൻപതിന് രാവിലെ 10 മണിക്ക് കണ്ണൂർ ശിക്ഷക് സദനിൽ നടക്കുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജില്ലയിലെ മുഴുവൻ മഹല്ല് ജമാഅത്ത് കമ്മിറ്റികളെയും സംഘടിപ്പിച്ചാണ് സെമിനാർ നടത്തുന്നത്. സമസ്ത സംസ്ഥാന ട്രഷറർ പി.പി ഉമർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. നവംബർ 14 ന് രാവിലെ 10 മണിക്ക് നടക്കുന്ന എയർപോർട്ട് മാർച്ച് കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും.
വാർത്താ സമ്മേളനത്തിൽ നേതാക്കളായ ടി.കെ ഷെരീഫ് ഹാജി കീഴൂർ, എ.കെ അബ്ദുൽ ബാഖി പാപ്പിനിശേരി, ടി.വി അഹ്മ്മദ് ദാരിമി സത്താർ കൂടാളി, ഷഹീർ പാപ്പിനിശേരി എന്നിവർ പങ്കെടുത്തു.