ദേശീയപാത വികസനം;അശാസ്ത്രീയമായ മണ്ണെടുപ്പ് അവസാനിപ്പിക്കണമെന്ന് കെ സുധാകരന്‍ എംപി ​​​​​​​

google news
sdg

കണ്ണൂര്‍: ദേശീയപാത വികസനത്തിന്റെ പേരില്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചുള്ള അശാസ്ത്രീയമായ മണ്ണെടുപ്പ്  എത്രയും വേഗം അവസാനിപ്പിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു.

ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി  മണ്ണെടുത്തതിനെ തുടര്‍ന്ന്  വീട് തകര്‍ന്ന മഞ്ജിമ നിവാസില്‍ ഷൈനുവിന്റെയും ഷീബയുടെയും വീട് സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.മണ്ണിടിച്ചിലിനെ തുടര്‍ന്ന് വീട് തകര്‍ന്നവര്‍ക്ക് അടിയന്തര നഷ്ടപരിഹാരം നല്‍കാന്‍ ദേശീയപാത അതോറിറ്റി തയ്യാറാക്കണം. കൃത്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാതെ മണ്ണെടുപ്പ് നടത്താന്‍ അനുവദിക്കരുത്. 

ഇത് കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും. വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ ദുരിതത്തില്‍ ആക്കികൊണ്ട് ആകരുതെന്നും സുധാകരന്‍ പറഞ്ഞു.നേതാക്കളായ വി വി പുരുഷോത്തമന്‍,പി കെ പവിത്രന്‍,വി വി ഉപേന്ദ്രന്‍ മാസ്റ്റര്‍,വി വി ജയചന്ദ്രന്‍,പി വി കുഞ്ഞികണ്ണന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Tags