എട്ടാം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യ: ബാലാവകാശ കമ്മീഷൻ കേസെടുത്തു

Suicide of 8th class student: Child Rights Commission registered a case
Suicide of 8th class student: Child Rights Commission registered a case

കണ്ണൂർ :ആറളം വെളിമാനത്തെ സെന്റ് സെബാസ്റ്റിൻ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ചെയർപേഴ്‌സൺ കെവി മനോജ്കുമാർ സ്വമേധയാ ആണ് കേസെടുത്തത്. സംഭവം സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ആറളം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ, സ്‌കൂൾ ഹെഡ്മാസ്റ്റർ എന്നിവരോട് ആവശ്യപ്പെട്ടു.

 വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സെപ്റ്റംബർ 30 ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് ഇരിട്ടി റസ്റ്റ് ഹൗസിൽ ജില്ലാ പോലീസ് ഉപമേധാവി, വിദ്യാഭ്യാസ ഉപഡയറക്ടർ, ആറളം സ്റ്റേഷൻ ഹൗസ് ഓഫീസർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ തുടങ്ങിയവരുടെ യോഗം കമ്മീഷൻ ചെയർപേഴ്സൻ അധ്യക്ഷതയിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

Tags