പണിയെടുത്ത ബില്‍ മാറികൊടുക്കാതെ സര്‍ക്കാര്‍ വഞ്ചിച്ചു ; ഗവ.കരാറുകാര്‍ ഫെബ്രുവരി പത്തുമുതല്‍ നിര്‍മ്മാണ പ്രവൃത്തി നിര്‍ത്തിവച്ചു സമരമാരംഭിക്കും

jbhjfvyjhg

കണ്ണൂര്‍ : കേരളത്തിലെ നിര്‍മാണ മേഖലകളില്‍ പണിയെടുക്കുന്ന ഗവ.കരാറുകാര്‍ക്ക് മാസങ്ങളായി ബില്‍മാറി നല്‍കാതെ സര്‍ക്കാര്‍  ആത്മഹത്യയിലേക്ക് തളളിവിടുകയാണെന്ന് ആള്‍കേരള ഗവ.കോണ്‍ട്രാക്‌റ്റേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്‌ളബില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

17,000 കോടിരൂപയാണ്് വിവിധ വകുപ്പുകളില്‍ നിന്നും കരാറുകാര്‍ക്ക്‌ലഭിക്കാനുളളത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ പ്രവൃത്തി ഏറ്റെടുത്ത് പണി പൂര്‍ത്തിയാക്കിയിട്ടും മാസങ്ങളായി ചെറുകിട ഇടത്തരംകരാറുകാര്‍ക്ക് ബില്ല്കിട്ടാത്തതു കാരണംഅങ്ങേയറ്റം ബുദ്ധിമുട്ടാണ് നേരിടുന്നത്.പലിശയ്ക്കു കടംവാങ്ങിയാണ് പലരും പ്രവൃത്തികള്‍ യഥാസമയം പൂര്‍ത്തീകരിച്ചുകൊടുക്കുന്നത്.

അതിനാല്‍ കരാറുകാര്‍ക്ക് നല്‍കാനുളള തുക എത്രയും പെട്ടെന്ന് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. 2018-ലെ ഡി. എസ്.ആറാണ്‌സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്നത്. 2021-ല്‍ ഡി. എസ്. ആര്‍ പുതുക്കി നല്‍കിയെങ്കിലും ഈകാലയളവില്‍ വന്‍ വിലവര്‍ധനവ് ഉണ്ടായിട്ടും സംസ്ഥാന, പൊതുമരാമത്ത് വകുപ്പ് റേറ്റ്റിവിഷന് തയ്യാറാകുന്നില്ല.

പൊതുമരാമത്ത് വകുപ്പ്‌ലൈസന്‍സ് പുതുക്കുന്നതിന് നിലവിലുണ്ടായിരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ്  തുക മൂന്നിരട്ടയിലായി വര്‍ദ്ധിപ്പിച്ച നടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു.കരാറുകാരുടെ ലൈസന്‍സ് പുതുക്കുമ്പോള്‍ കേപ്പബിലിറ്റി സര്‍ട്ടിഫിക്കറ്റ്‌വേണമെന്ന വ്യവസ്ഥയ്‌ക്കെതിരെ പല തവണ നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്നു.

എല്ലാതവണയും ലൈസന്‍സ് പുതുക്കുമ്പോള്‍ ഈ സര്‍ട്ടിഫിക്കറ്റിനായി ബാങ്കുകള്‍ വലിയ ഫീസ് ഈടാക്കുന്നുണ്ട്. വര്‍ഷങ്ങളായി ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന കരാറുകാരുടെ കേപ്പബിലിറ്റി തെളിയിക്കാന്‍ ഈ സര്‍ട്ടിഫിക്കറ്റിന്റെ ഒരാവശ്യവുമില്ലാത്തതാണ്.  ഈ പ്രാവശ്യം ഈ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയകരാറുകാരുടെ ലൈസന്‍സ്പുതുക്കുമ്പോള്‍ ഇതില്‍ നിന്ന്ഒഴിവാക്കണം.

 ഇത്തരംകാര്യങ്ങള്‍ഉന്നയിച്ചു കൊണ്ടു മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും കണ്ടു ചര്‍ച്ച  നടത്തിയിട്ടും ഗവര്‍മെന്റ് വാക്കുപാലിക്കാത്തതിനാല്‍ പ്രക്ഷോഭമാരംഭിക്കാന്‍ തീരുമാനിച്ചതായും അസോ.ഭാരവാഹികള്‍ അറിയിച്ചു. പ്രവൃത്തി നടത്തിയ കുടിശിക നല്‍കാത്തതില്‍ പ്രതിഷേധിച്ചു ഫെബ്രുവരി പത്തുമുതല്‍ അനിശ്ചിതകാല  പണിമുടക്ക് സമരമാരംഭിക്കും.

ഇതിന്റെ ഭാഗമായി നടത്തുന്നനിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കുകയും ടെന്‍ഡറുകള്‍ ബഹിഷ്‌കരിക്കുകയുംചെയ്യും.സമരത്തിന്റെ ഭാഗമായി ഫെബ്രുവരി ഒന്നിന്കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും.സംസ്ഥാനസെക്രട്ടറി എ.കെ ഷാനവാസ്‌കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസി.പി.പി അബ്ദുറഹിമാന്‍, സെക്രട്ടറി ടി.കുഞ്ഞിക്കണ്ണന്‍, വര്‍ക്കിങ് പ്രസി.ഇ.പി ചന്ദ്രന്‍,ട്രഷറര്‍ പി.പി മനോജ് എന്നിവര്‍ പങ്കെടുത്തു.

Tags