കണ്ണൂർ -കൂത്തുപറമ്പ് റൂട്ടിൽ രണ്ടാം ദിനവും പണിമുടക്ക്; യാത്രക്കാർ വലഞ്ഞു
Nov 29, 2024, 15:11 IST
കണ്ണൂർ: കൂത്തുപറമ്പ് - മമ്പറം - കണ്ണൂർ റൂട്ടിൽ ബസ് പണിമുടക്ക് രണ്ടാം ദിനവും യാത്രക്കാരെ വലച്ചു. കൂത്തു പറമ്പ് ബസ് സ്റ്റാൻഡിൽ നിന്നും കെ.എസ്.ആർ.ടി ബസുകൾ മാത്രമേ സർവീസ് നടത്തിയുള്ളു. ഇതോടെ ഈ റൂട്ടിൽ പോകേണ്ടിയിരുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ പെരുവഴിയിലായി.
മിന്നൽ പണിമുടക്ക് നടത്തിയ ബസുകൾക്ക് 7500 രൂപ പിഴയടക്കാൻ പൊലിസ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതോടെയാണ് സമരം ശക്തമാക്കാൻ തീരുമാനിച്ചത്. വിദ്യാർത്ഥികളെ മുകാംബിക ബസിൽ കയറ്റുന്നതിലെ തർക്കമാണ് പണിമുടക്കിൽ കലാശിച്ചത്. മുകാംബിക ബസ് ജീവനക്കാർക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്.