പഴയങ്ങാടിയിൽ ട്രെയിനിന് നേരെ കല്ലേറ്; എസി കോച്ചിൻ്റെ ചില്ല് തകർന്നു
Sep 25, 2024, 21:38 IST
പഴയങ്ങാടി: കണ്ണൂര്‍ ഭാഗത്തുനിന്ന് മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന മംഗള എക്‌സ്പ്രസിന് നേരെ പഴയങ്ങാടി റെയില്‍വേ പാലത്തില്‍ നിന്നും അജ്ഞാതൻ കല്ലേറ് നടത്തി. ബുധനാഴ്ച്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. കല്ലേറില്‍ ട്രെയിനിന്റെ A2 കോച്ചിന്റെ ചില്ലുകള്‍ തകര്‍ന്നു.
ട്രെയിന്‍ പഴയങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തി 20 മിനിറ്റ് കഴിഞ്ഞതിന് ശേഷമാണ് യാത്ര പുനരാരംഭിച്ചത്. സംഭവത്തിൽ റെയില്‍വെ സംരക്ഷണസേനയും പോലീസും അന്വേഷണമാരംഭിച്ചു.