മാടപ്പീടികയില്‍ നിര്‍മാണത്തിലിരുന്ന വീടിന്റെ സണ്‍ഷെഡ് തകര്‍ന്ന് ഇതരസംസ്ഥാനതൊഴിലാളി മരിച്ചു

google news
A non-state worker died after the sunshade of a house under construction collapsed in Madapeedika

 തലശേരി: മാടപ്പീടികയില്‍  വീടു നിര്‍മ്മാണ പ്രവൃത്തിക്കിടയില്‍ മുകള്‍ നിലയിലെ സണ്‍ഷൈഡ് ഉള്‍പെടെ ചുമര്‍ കല്ല് തെന്നിവീണ്  ഇതരസംസ്ഥാന തൊഴിലാളി ദാരുണമായി മരിച്ചു. പശ്ചിമബംഗാള്‍ സ്വെദേശി സിക്കന്ദറാണ് (45) മരണപ്പെട്ടത്. മാടപ്പീടിക ജംഗ്ഷ നടുത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക്  12.30നാണ് അപകടമുണ്ടായത്.  

പരേതനായ വ്യവസായ പ്രമുഖന്റെ മകള്‍ക്കായിപ്രവാസിയായി  താജുദ്ദീന്‍ പണിയുന്ന  വീടിന്റെ  മുകള്‍നിലയിലെ മുറിയുടെ ബീമും സണ്‍ഷൈഡുമാണ് താങ്ങ് നീക്കുന്നതിനിടയില്‍ പൊടുന്നനെ ഇളകി സിക്കന്ദറിന്റെ ദേഹത്ത് വീണത്. കഴിഞ്ഞ ഏതാനും മാസങ്ങളായി നിര്‍മ്മാണ പ്രവൃത്തി നടക്കുകയാണിവിടെ. മതിയായ സുരക്ഷയില്ലാത്തതാണ് അപകട മരണത്തിനിടയാക്കിയതത്രെ. 

ഏതാനും ദിവസം മുന്‍പാണ് കോണ്‍ക്രീറ്റ് ബീം വാര്‍ത്തിരുന്നത്.നിര്‍മ്മാണത്തിന് വേറെയും തൊഴിലാളികള്‍ ഉണ്ടായിരുന്നു. അവരെല്ലാം മറ്റു ഭാഗങ്ങളിലായിരുന്നതിനാല്‍ അപകടത്തിനിരയായില്ല. പഴയ വീട് പൊളിച്ചു മാറ്റിയ സ്ഥലത്താണ് പുതിയ വീട് നിര്‍മ്മാണം നടക്കുന്നത്.മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.സംഭവത്തില്‍ കരാറുകാരനെതിരെ തലശേരി ടൗണ്‍ പൊലിസ് കേസെടുത്തിട്ടുണ്ട്.

Tags