സംസ്ഥാന സ്കൂൾ ഗെയിംസ് മത്സരങ്ങൾ ആറു മുതൽ തുടങ്ങും
കണ്ണൂർ : അറുപത്തിയാറാമത് സംസ്ഥാന സ്കൂൾ ഗെയിംസ് മത്സരങ്ങൾ ഒക്ടോബർ ആറു മുതൽ ഒൻപതു വരെ കണ്ണൂരിലെ വിവിധ വേദികളിൽ നടത്തുമെന്ന് കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ബാബു മഹേശ്വരി പ്രസാദ് കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
എട്ടിന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യമുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യും കണ്ണൂർ കോർപറേഷൻ ഡെപ്യുട്ടി മേയർ അഡ്വ. പി. ഇന്ദിര അധ്യക്ഷയാകും. കണ്ണൂർ കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ മുഖ്യാതിഥിയാകും.
സബ് ജൂനിയർ , ജൂനിയർ, സീനിയർ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുക. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി രണ്ടായിരത്തോളം കായികപ്രതിഭകൾ പങ്കെടുക്കും. മുണ്ടായാട് ഇൻഡോർ സ്റ്റേഡിയത്തിൽ 7, 8, 9 തീയ്യതികളിൽ റെസ്ലിങ് മത്സരം നടക്കും.8,9 തീയ്യതികളിൽ തായ്ക്വാണ്ടോ മത്സരങ്ങളും നടത്തും. വാർത്താ സമ്മേളനത്തിൽ സ്പോർട്സ് കോർഡിനേറ്റർ പി . പി മുഹമ്മദലി, സി.എം നിഥിൻ, കെ.ടി സാജിദ് ചെറുകുന്ന് എന്നിവർ പങ്കെടുത്തു.