സംസ്ഥാന സ്കൂൾ കലോത്സവം : കവിതാ രചനയിൽ മികവ് തെളിയിച്ച് മെസ്‌ന

google news
mesna

 തളിപ്പറമ്പ്: സംസ്ഥാന സ്കൂൾ കലോത്സവം കവിതാ രചനയിൽ മികവ് തെളിയിച്ച് മെസ്‌ന. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മലയാളം കവിതാ രചനയിൽ കെ.വി.മെസ്ന എ ഗ്രേഡോടെ വിജയിച്ചു. കുറുമാത്തൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. 

സംസ്ഥാന സർക്കാരിൻ്റെ ഉജ്ജ്വല ബാല്യം പുരസ്കാരം, മുല്ലനേഴി കാവ്യപ്രതിഭ പുരസ്കാരം ഉൾപ്പെടെ സംസ്ഥാനതലത്തിൽ നിരവധി നേട്ടങ്ങൾ മെസ്ന നേരത്തെ കരസ്ഥമാക്കിയിട്ടുണ്ട്. അധ്യാപകരായ കെ.വി. മെസ്മറിൻ്റെയും കെ.കെ. ബീനയുടെയും മകളാണ്. കുറുമാത്തൂർ പൊക്കുണ്ടിലാണ് താമസം.

Tags