ശ്രീകണ്ഠാപുരത്ത് വ്യാജ ചാരായ നിർമ്മാണ കേന്ദ്രം എക്സൈസ് റെയ്ഡിൽ തകർത്തു
Aug 29, 2024, 19:11 IST
കണ്ണൂർ : ശ്രീകണ്ഠാപുരം മേഖലയിൽവ്യാജമദ്യ നിർമ്മാണ കേന്ദ്രത്തിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 150 ലിറ്റർ വാഷും വാറ്റു ഉപകരണങ്ങളും പിടികൂടി നശിപ്പിച്ചു.
വഞ്ചിയം, ചോലപ്പനം തോട്ടുചാലിലെ വൻ വാറ്റ് കേന്ദ്രമാണ് എക്സൈസ് സംഘം കണ്ടെത്തി തകർത്തത്. ഓണം സ്പെഷ്യൽ ഡ്രൈവി ൻ്റെ ഭാഗമായി ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് ഓഫീസിലെ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ പി.ആർ.സജീവിൻ്റെ നേതൃത്വത്തിൽ വലിയ അരീക്കമല, വഞ്ചിയം ചോലപ്പനം ഭാഗങ്ങളിൽ നടത്തിയ റെയിഡിലാണ് താൽക്കാലിക ഷെഡിൽ പ്രവർത്തിച്ച വാറ്റു കേന്ദ്രം കണ്ടെത്തി നശിപ്പിച്ചത്.
റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർമാരായ എം.പി.ഹാരിസ്, പി.എ.രഞ്ചിത്ത് കുമാർ, സിവിൽ എക്സൈസ് ഓഫീസർ അഖിൽ ജോസ്, ഡ്രൈവർ കെ.വി. പുരുഷോത്തമൻ എന്നിവരും ഉണ്ടായിരുന്നു.