കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സില്‍പങ്കെടുക്കാന്‍ സ്പീക്കർ എ.എന്‍. ഷംസീര്‍ ആസ്ട്രേലിയയില്‍
തലശേരി: കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ നിയമനിര്‍മ്മാണ സഭകള്‍ അംഗങ്ങളായ, ലണ്ടന്‍ ആസ്ഥാനമായുള്ള അന്താരാഷ്ട്ര സംഘടനയായ കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി അസോസിയേഷൻ വിളിച്ചു ചേർത്ത പ്രത്യേക സമ്മേളനത്തിൽ പങ്കടുക്കാൻ സ്പീക്കർ എ.എൻ ഷംസീറിൻ്റെ നേതൃത്വത്തിലുള്ള സംഘം ഓസ്ട്രേലിയയിലെത്തി.
കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ ദേശീയ പാര്‍ലമെന്റും, പ്രാദേശിക നിയമനിര്‍മ്മാണ സഭകളും ചേര്‍ന്ന് ആകെ 180-ഓളം ജനാധിപത്യ സഭകള്‍ അസോസിയേഷനില്‍ അംഗങ്ങളാണ്. ഇന്ത്യന്‍ പാര്‍ലെമന്റില്‍നിന്നും, സംസ്ഥാന നിയമനിര്‍മ്മാണ സഭകളില്‍ നിന്നുമുള്ള സഭാധ്യക്ഷന്മാരും, ഉദ്യോഗസ്ഥരും ഈ സമ്മേ ള ന ത്തിൽ പങ്കെടുക്കുന്നുണ്ട്. കേരള നിയമസഭയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഈ സമ്മേളനത്തിലെത്തിയത്. അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ രാജ്യങ്ങളിലായി വാര്‍ഷിക സമ്മേളനം നടന്നു കഴിഞ്ഞിട്ടുണ്ട്.
67-ാമത് കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സ് എട്ടുവരെയുള്ള തീയതികളില്‍ ആസ്ട്രേലിയയിലെ സിഡ്നിയിലാണ് തുടങ്ങി ചത്. ന്യൂ സൗത്ത് വെയ്ല്‍സ് പാര്‍ലമെന്റ് ആതിഥേയത്വം വഹിക്കുന്ന സമ്മേളനം സിഡ്നിയിലെ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചാണ് നടക്കുന്നത്. അംഗരാജ്യങ്ങളില്‍ ജനാധിപത്യം, മനുഷ്യാവകാശം, നല്ല ഭരണം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് അസോസിയേഷന്റെ മുഖ്യലക്ഷ്യം. കോണ്‍ഫറന്‍സില്‍ സ്പീക്കറോടൊപ്പം അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അര്‍ജുന്‍ എസ്. കുമാറും പങ്കെടുക്കുന്നുണ്ട്.