വായുസേനാ ദിനത്തിൽ കണ്ണൂരിൽ സൈനികരെ അനുസ്മരിച്ചു
Oct 8, 2024, 15:43 IST
കണ്ണൂർ: ഇന്ത്യൻ വായുസേനയുടെ തൊണ്ണൂറ്റി രണ്ടാംവാർഷികദിനത്തിൽ വിരമിച്ച വായുസേന ഉദ്യോഗസ്ഥരുടെ സംഘടനയായ എയർഫോഴ്സ് അസോസിയേഷൻ കണ്ണൂരിൽ ധീര രക്തസാക്ഷിത്വം വഹിച്ച സൈനികരെ അനുസ്മരിച്ചു. ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും കണ്ണൂർ പ്രസ് ക്ളബ്ബ് ജങ്ഷനിലെ യുദ്ധ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി.
ഇതര വിമുക്തഭട സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. സ്റ്റേഷൻ കമാൻഡർ കണ്ണൂർ, ഓഫീസർ ഇൻ ചാർജ് ഈ സി എച്ച് എസ് , ജില്ലാ സൈനിക ഓഫീസർ, എ. എഫ്. എ. കണ്ണൂർ, ബ്ലൂ വിങ്സ് ക്ലബ് എന്നിവർ പുഷ്പചക്രം സമർപ്പിച്ചു.