സോഷ്യൽ മീഡിയയിലൂടെ യുവതിയെ അപമാനിച്ചുവെന്ന കേസിലെ പ്രതിയെ വെറുതെ വിട്ടു
കണ്ണൂർ : സോഷ്യൽ മീഡിയയിൽ യുവതിയുടെ നഗ്നഫോട്ടോയും വീഡിയോയും സന്ദേശവും പ്രചരിപ്പിച്ചുവെന്ന കേസിൽ പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു.
വെങ്ങരയിലെ കൊവ്വപ്പുറത്ത് ഷാനവാസിനെയാണ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കണ്ണൂർ ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ( ഒന്ന് )വെറുതെ വിട്ടത്. സഹകരണ സ്ഥാപനത്തിലെ ജീവനക്കാരിയുടെ പേരിൽ ഫേസ് ബുക്കിൽ വ്യാജ അക്കൗണ്ട് തുടങ്ങിയ പ്രതി പരാതിക്കാരിയുടെ നഗ്നഫോട്ടോയും വീഡിയോയും അപ്‌ലോഡ് ചെയ്തു മാനഹാനി വരുത്തിയെന്നായിരുന്നു കേസ്.
2016-ൽ പഴയങ്ങാടി സ്റ്റേഷൻ പരിധിയിലായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് പരാതിക്കാരി ജോലി ചെയ്തിരുന്നസഹകരണ സ്ഥാപനത്തിൽ സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപിച്ചു കേസിലെ പ്രതിയായിരുന്ന യുവാവും കുടുംബവും നാട്ടുകാരും ചേർന്ന് സംഘത്തിനു മുന്നിൽ സമരം സംഘടിപ്പിക്കുകയുണ്ടായിരുന്നു.പ്രതിക്ക് വേണ്ടി അഡ്വ. നൗഷാദ് വാഴവളപ്പിൽ ഹാജരായി.